സ്വന്തം ലേഖകൻ: 2028-ല്‍ ചൈന അമേരിക്കയെ മറികടന്ന് ലോകത്തെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് റിപ്പോര്‍ട്ടുകള്‍. മുമ്പ് കരുതിയിരുന്നതിനേക്കാള്‍ അഞ്ച് വര്‍ഷം മുമ്പ് തന്നെ ചൈന ആ നേട്ടം കൈവരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊവിഡ് മഹാമാരി മൂലം അമേരിക്ക വലിയ തിരിച്ചടി നേരിടുകയും ചൈന കൊവിഡിനെ അിജീവിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ചൈനയുടെ മുന്നേറ്റം.
കുറച്ചു കാലമായി ആഗോള സാമ്പത്തിക ശാസ്ത്രത്തിലെ പ്രധാന വിഷയമാണ് അമേരിക്കയും ചൈനയും തമ്മിലുള്ള സാമ്പത്തിക പോരാട്ടമെന്ന് സെന്റര്‍ ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് ബിസിനസ് റിസര്‍ച്ച് ശനിയാഴ്ച പ്രസിദ്ധീകരിച്ച വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറഞ്ഞു.
കൊവിഡും സാമ്പത്തികമാന്ദ്യവും അമേരിക്കക്കുണ്ടായ തിരിച്ചടിയും ചൈനയ്ക്കനുകൂലമായി. 2021-25-ല്‍ 5.7 ശതമാനം സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ. പിന്നീട് 2026-30-ലത് 4.6 ശതമാനമായി കുറയുകയും ചെയ്യും.
അതേസമയം, 2021-ല്‍ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ വലിയ തിരിച്ചടി നേരിടും. 2022-നും 24-നുമിടയില്‍ 1.9 ശതമാനമാണ് യു.എസ്സിന്റെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷിക്കുന്നത്. അതിനു ശേഷം 1.6% ആയി കുറയും. ഡോളര്‍ അടിസ്ഥാനമാക്കിയാല്‍ ജപ്പാന്‍ തന്നെയാകും ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തിക ശക്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല