സ്വന്തം ലേഖകന്‍: ചൈനക്കെതിരെ 10,000 കോടി ഡോളറിന്റെ അധിക തീരുവ ചുമത്താന്‍ ട്രംപ്; കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പുമായി ചൈന. നൂറുകണക്കിന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്കെതിരെ 5,000 കോടി ഡോളറിന്റെ തീരുവ ചുമത്തിയതിനു പിന്നാലെയാണ് ട്രംപ് പുതിയ നിര്‍ദേശവുമായി എത്തിയത്. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്ക് ചൈന തീരുവ ചുമത്തിയതിനു തിരിച്ചടിയായാണ് യു.എസിന്റെ നീക്കം. 106 യു.എസ് ഉല്‍പന്നങ്ങള്‍ക്കു ചൈനയും 25 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയിരുന്നു.
ചൈനീസ് ഉത്പന്നങ്ങള്‍ക്ക് കൂടുതല്‍ ചുങ്കം ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കത്തിനു കനത്തതിരിച്ചടി നല്‍കുമെന്നു ചൈന വ്യക്തമാക്കി. പതിനായിരം കോടി ഡോളറിന്റെ അധികചുങ്കം ചുമത്തുന്ന കാര്യം പരിഗണിക്കണമെന്നു വ്യാഴാഴ്ച ട്രംപ് ഭരണകൂടം യുഎസ് വ്യാപാര പ്രതിനിധിക്കു നിര്‍ദേശം നല്‍കിയ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു ചൈനീസ് വക്താവ്.
വ്യാപാരയുദ്ധം ആഗ്രഹിക്കുന്നില്ല. എന്നാല്‍, അതിനെ ഭയവുമില്ല ബെയ്ജിംഗില്‍ വ്യാപാരമന്ത്രാലയ വക്താവ് പ്രതികരിച്ചു. ഈയാഴ്ച ആദ്യം ചൈനയില്‍നിന്നുള്ള ഇറക്കുമതി ഉത്പന്നങ്ങളില്‍ അമേരിക്ക 25ശതമാനം ചുങ്കം ഏര്‍പ്പെടുത്തിയിരുന്നു. മണിക്കൂറുകള്‍ക്കകം യുഎസില്‍നിന്നുള്ള സോയാബീന്‍, വാഹനങ്ങള്‍, രാസവസ്തുക്കള്‍ തുടങ്ങിയവയ്ക്കു ചുങ്കം ചുമത്തി ചൈന തിരിച്ചടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല