സ്വന്തം ലേഖകന്‍: ഒരു മണിക്കൂറില്‍ 600 കിലോമീറ്റര്‍ വേഗതയുള്ള ഇടിമിന്നല്‍ ബുള്ളറ്റ് ട്രെയിനുമായി ചൈന. പുതിയ ട്രെയിന്‍ എത്തിയാല്‍ ബീജിംഗില്‍ നിന്നും ഷാന്‍ഗായില്‍ എത്താന്‍ വെറും രണ്ട് മണിക്കൂര്‍ മതിയാകും. ചൈനയിലെ സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡാണ് ഈ ഇടിമിന്നല്‍ മാഗ്‌നറ്റിക് ലെവിറ്റേഷന്‍ ട്രെയിനുകളെക്കുറിച്ച് ഗവേഷണം നടത്തുന്നത്.
ചൈനയുടെ റയില്‍വേ സംവിധാനം ഇക്കഴിഞ്ഞ വര്‍ഷങ്ങളിലായി വമ്പന്‍ കുതിച്ച് ചാട്ടമാണ് നടത്തുന്നത്. ലോകത്തിലെ ഏറ്റവും നീളമേറിയ ബുള്ളറ്റ് റെയില്‍ നെറ്റ് വര്‍ക്ക് ചൈനയുടേതാണ്. ലോകത്തെ ഏറ്റവും വേഗമേറിയ തീവണ്ടികള്‍ ഉപയോഗിച്ച് അയല്‍ രാജ്യങ്ങളിലേക്ക് സര്‍വീസ് നടത്താനാണ് ചൈനയുടെ പദ്ധതി. ഇത്തരം രാജ്യാന്തര ട്രെയിനുകള്‍ മണിക്കൂറില്‍ 400 കിലോമീറ്റര്‍ വേഗതയിലായിരിക്കും സഞ്ചരിക്കുന്നത്.
നിലവില്‍ രാജ്യത്തുള്ള ബുള്ളറ്റ് ട്രെയിനുകളേക്കാള്‍ പത്ത് ശതമാനം ഊര്‍ജം കുറച്ച് മാത്രമേ പുതിയ ട്രെയിനുകള്‍ക്ക് വേണ്ടി വരുകയുള്ളുവെന്നും സിആര്‍ആര്‍സി വെളിപ്പെടുത്തുന്നു. വിവിധ രാജ്യങ്ങള്‍ക്കിടെ അതിവേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ വികസിപ്പിക്കാന്‍ തങ്ങള്‍ ശ്രമിച്ച് വരുന്നുണ്ടെന്നും സിആര്‍ആര്‍സി കോര്‍പറേഷന്‍ ലിമിറ്റഡ് വ്യക്തമാക്കി.
നിലവില്‍ ജപ്പാനിലാണ് ഏറ്റവും വേഗതയുള്ള മാഗ്ലെവ് ട്രെയിനുള്ളത്. ഇതിന് മണിക്കൂറില്‍ 603 കിലോമീറ്റര്‍ സഞ്ചരിക്കാനാവും. എന്നാല്‍ തങ്ങള്‍ വികസിപ്പിക്കുന്ന പുതിയ ട്രെയിനിന് നിലവിലുള്ള ഏത് മാഗ്ലെവ് ട്രെയിനിനേക്കാളും വേഗതയുണ്ടാകുമെന്നാണ് ചൈനീസ് മാദ്ധ്യങ്ങള്‍ അവകാശപ്പെടുന്നത്. ഈ ട്രെയിനില്‍ കയറിയാല്‍ ലണ്ടനില്‍ നിന്നും പാരീസിലേക്ക് വെറും 34 മിനുറ്റില്‍ എത്താനാകുമെന്നും ചൈനീസ് മാധ്യമങ്ങള്‍ മേനി പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല