ഫോബ്സ് മാസിക ചൈനയിലെ സമ്പന്നരില്‍ ഒന്നാമനെന്നു വിലയിരുത്തിയ ലിയാംഗ് വെംഗന് ചൈനീസ് കമ്യൂണിസ്റ്് പാര്‍ട്ടിയുടെ അതിശക്തമായ സെന്‍ട്രല്‍ കമ്മിറ്റിയില്‍ അംഗമാവും. പീപ്പിള്‍സ് ഡെയിലി റിപ്പോര്‍ട്ടു ചെയ്തതാണ് ഇക്കാര്യം.
കെട്ടിടനിര്‍മാണ, റിയല്‍ എസ്റേറ്റ് രംഗത്തു പ്രവര്‍ത്തിക്കുന്ന 57കാരനായ ലിയാംഗ് വെംഗന്റെ ആസ്തി 930 കോടി ഡോളറാണ്. അടുത്തവര്‍ഷമാണ് അദ്ദേഹത്തെ സെന്‍ട്രല്‍ കമ്മിറ്റിയിലെടുക്കുക. ആദ്യഘട്ടത്തില്‍ ലിയാംഗിന് വോട്ടവകാശമുണ്ടാവില്ല.
എന്നാല്‍ ഏതെങ്കിലും കേന്ദ്രക്കമ്മിറ്റി അംഗത്തിന്റെ പോസ്റ് ഒഴിവായാല്‍ അദ്ദേഹത്തിനു വോട്ടവകാശമുള്ള അംഗമായി പ്രൊമോഷന് ലഭിക്കും. സ്വകാര്യ ബിസിനസുകാരെ പാര്‍ട്ടിയില്‍ എടുക്കുമെന്ന് 2001ല്‍ത്തന്നെ അന്നത്തെ പ്രസിഡന്റ് ജിയാംഗ് സെമിന് സൂചിപ്പിച്ചിരുന്നതാണ.്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല