സ്വന്തം ലേഖകന്‍: ഇന്ത്യക്കാരായ വിമാന യാത്രക്കാരോട് ചൈനീസ് വിമാനക്കമ്പനി ഷാങ്ഹായ് വിമാനത്താവളത്തില്‍ മോശമായി പെരുമാറിയതായി പരാതി. ഓഗസ്റ്റ് ആറിന് നടന്ന സംഭവം വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിഞ്ഞതോടെയാണ് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുകയും വിവാദമാകുകയും ചെയ്തത്. സംഭവത്തില്‍ ചൈന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ചൈന ഈസ്‌റ്റേണ്‍ എയര്‍ലൈന്‍സിലെ ജീവനക്കാരാണ് ഷാന്‍ഹായ് വിമാത്തവളത്തില്‍വെച്ച് യാത്രക്കരോട് മോശമായി പെരുമാറിയത്. വിമാനം മാറി കയറുന്നതിനായി പുറത്തിറങ്ങിയ നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നാം സിങ് ചഹാലാണ് വിമാന ജീവനക്കാരുടെ വഴിവിട്ട പെരുമാറ്റം കണ്ട് ഇക്കാര്യം ഇന്ത്യന്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
വീല്‍ചെയര്‍ യാത്രക്കാര്‍ക്കുള്ള ഗെയ്റ്റിലൂടെ പുറത്തേക്ക് കടക്കുകയായിരുന്ന ഇന്ത്യക്കാരായ യാത്രക്കാരോട് ഗ്രൗണ്ട് സ്റ്റാഫ് ബോധപൂര്‍വം മോശമായി പെരുമാറിയെന്നാണ് സത്‌നാം സിങ് ചഹാലിന്റെ ആരോപണം. ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യയും ചൈനയും തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് വിമാനക്കമ്പനി ജീവനക്കാര്‍ മോശമായി പെരുമാറിയതെന്നും അദ്ദേഹം നല്‍കിയ പരാതിയില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല