സ്വന്തം ലേഖകന്‍: ചൈനീസ് പട്ടാളം അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തി അതിക്രമിച്ചു കടന്നു. ചൈനീസ് പീപ്പിള്‍ ലിബറേഷന്‍ ആര്‍മി അരുണാചല്‍ പ്രദേശിലെ നിയന്ത്രണ രേഖയും അതിര്‍ത്തിയും കടന്ന് ഇന്ത്യന്‍ മണ്ണിലെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. കിഴക്കന്‍ കാമെങ് ജില്ലയിലെ യാങ്ട്‌സെ മേഖലയില്‍ ജൂണ്‍ ഒമ്പതിനാണ് സംഭവം നടന്നത്.
ചൈനീസ് ആര്‍മിയുടെ 250 പട്ടാളക്കാരാണ് അതിര്‍ത്തി ലംഘിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഈ വര്‍ഷം ചൈനയുടെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ അതിര്‍ത്തി ലംഘനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നാല് ഗ്രൂപ്പുകളായി എത്തിയ ചൈനീസ് പട്ടാളക്കാര്‍ മൂന്ന് മണിക്കൂറോളം അതിര്‍ത്തിയില്‍ ഉണ്ടായിരുന്നു.
അതിര്‍ത്തി ലംഘനത്തിനെതിരെ ചൈനീസ് സര്‍ക്കാറിന് പരാതി കൊടുക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യയുടെ വടക്ക് കിഴക്കന്‍ സംസ്ഥാനമായ അരുണാചല്‍പ്രദേശ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ നിലപാട്. ചൈനീസ് ഭൂപടങ്ങളിലും മറ്റും അരുണാചല്‍ ചൈനയുടെ ഭാമായി ചിത്രീകരിക്കുന്നതിനെതിരെ അന്താരാഷ്ട്ര വേദികളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങളും പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല