1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 16, 2017

സ്വന്തം ലേഖകന്‍: ക്രിസ്തു വേണ്ട, പകരം ഷീ ജിന്‍പിംഗ്! ചൈനയിലെ ക്രൈസ്തവരുടെ വീടുകളില്‍ നിന്ന് യേശു ചിത്രങ്ങളും മതചിഹ്നങ്ങളും മാറ്റി പകരം പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ ഫോട്ടോ വയ്ക്കണമെന്ന് അധികൃതര്‍. ദക്ഷിണ ചൈനയിലെ യുഗാന്‍ കൗണ്ടിയിലെ പാവപ്പെട്ട ക്രൈസ്തവരെയാണ് അധികൃതര്‍ നിര്‍ബന്ധിക്കുന്നുതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ദാരിദ്യ നിര്‍മാര്‍ജന പദ്ധതിയില്‍ ആനുകൂല്യങ്ങള്‍ വേണമെങ്കില്‍ തങ്ങളുടെ ഉത്തരവു പാലിക്കണമെന്ന് ക്രൈസ്തവ ഭവനങ്ങളിലെത്തി പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായാണ് ആരോപണം. ആളുകളെ പട്ടിണിയില്‍ നിന്ന് കരകയറ്റാന്‍ ഷീ ജിന്‍പിംഗിന് മാത്രമേ സാധിക്കുകയുളളുവെന്നും ക്രിസ്തുവിന് സാധിക്കില്ല എന്നുമാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പറയുന്നത്.

2020നകം രാജ്യത്ത് നിന്ന് ദാരിദ്ര്യം ഇല്ലാതാക്കുക എന്നതാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഷീ ജിന്‍പിംഗിന് അനുകൂലമായി ചൈനയില്‍ വ്യാപക പ്രചാരണം നടക്കുന്നത്. പോയംഗ് തടാകത്തിന്റെ സമീപത്തുള്ള യുഗാന്‍ കൗണ്ടിയിലെ ജനസംഖ്യ പത്തു ലക്ഷത്തോളം വരും. ഇതില്‍ പത്തുശതമാനം പേര്‍ ക്രൈസ്തവ വിശ്വാസികളാണ്. യുഗാനിലെ ജനങ്ങളില്‍ 11 ശതമാനത്തിലധികം പേരും ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ളവരാണ്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.