സ്വന്തം ലേഖകന്‍: ചൈനയില്‍ 90 മീറ്റര്‍ ആഴമുള്ള കുഴല്‍ കിണറ്റില്‍ വീണ മൂന്നു വയസുകാരനെ അതി സാഹസികമായി രക്ഷപ്പെടുത്തി. അബദ്ധത്തില്‍ കിണറ്റില്‍ വീണു പോയ മൂന്നു വയസ്സുകാരനെ അഗ്‌നിശമന വിഭാഗം രക്ഷിക്കുകയായിരുന്നു. കളിച്ചു കൊണ്ടിരിക്കുന്നതിനിടയിലാണ് കുട്ടി കുഴല്‍ കിണറ്റിലേക്ക് വഴുതിയത്. വളരെയധികം താഴ്ചയുള്ള കിണറ്റില്‍ 11 അടി എത്തിയപ്പോള്‍ കുട്ടി തടഞ്ഞു നില്‍ക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം കുട്ടിയെ സുരക്ഷിതമായി പുറത്തെടുത്തു. പുറത്തെടുത്ത ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയ കുട്ടിക്ക് കുഴപ്പമൊന്നും ഇല്ലെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ഭീകരമായ നിമിഷങ്ങളില്‍ നിന്നും കുട്ടിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ യുട്യുബില്‍ തരംഗമാകുകയും ചെയ്തു. സിസിടിവി പകര്‍ത്തിയ ദൃശ്യങ്ങളില്‍ രക്ഷാപ്രവര്‍ത്തകരുടെ ശ്രദ്ധയോടെയും ചിട്ടയോടെയുമുള്ള പ്രവര്‍ത്തനങ്ങള്‍ വ്യക്തമായി ചിത്രീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല