സ്വന്തം ലേഖകന്‍: ഫോട്ടോയ്ക്കു പോസ് ചെയ്യുന്നതിനിടെ മതിലില്‍നിന്നു കാല്‍വഴുതി; ചൈനീസ് ബിസിനസ് രാജാവിന് ദാരുണാന്ത്യം. ചൈനയില്‍ ഒട്ടേറെ മേഖലകളില്‍ മുന്‍നിരയിലുള്ള ബിസിനസ് ശൃംഖലയായ എച്ച്എന്‍എ ഗ്രൂപ്പിന്റെ സഹസ്ഥാപകനും ചെയര്‍മാനുമാണു വാങ് ജിയാനാണ് അപകടം സംഭവിച്ചത്.
57 കാരനായ വാങ് ഹൈനാന്‍ എയര്‍ലൈന്‍സ്, ടൂറിസം, ഫിനാന്‍സ് എന്നിങ്ങനെ നിരവധി സംരഭങ്ങള്‍ സ്വന്തമായുള്ളയാളായിരുന്നു. തെക്കന്‍ ഫ്രാന്‍സിലെ പ്രൊവെന്‍സിലുള്ള ബൊന്യൂ കാണാനെത്തിയപ്പോഴായിരുന്നു അപകടം. കുടുംബാംഗങ്ങള്‍ക്കു ഫോട്ടോയെടുക്കാനായി മതിലില്‍ കയറിനില്‍ക്കുമ്പോള്‍ കാല്‍വഴുതി അന്‍പതടി താഴ്ചയിലേക്കു വീഴുകയായിരുന്നെന്നു പൊലീസ് അറിയിച്ചു,
വാങിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനം. 23,000 കോടി ഡോളര്‍ ആസ്തിയുള്ള, ദോയിഷ് ബാങ്കിലും ഹില്‍റ്റണ്‍ ഹോട്ടല്‍ ശൃംഖലയിലുമുള്‍പ്പെടെ ഓഹരിയുള്ള വന്‍കിട കമ്പനിയാണ് എച്ച്എന്‍എ. എന്നാല്‍ ചൈനയില്‍ അടുത്തിടെ കമ്പനി വന്‍ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല