സ്വന്തം ലേഖകന്‍: ചൈനീസ് നഗരമായ ടിയാന്‍ജിനില്‍ വന്‍ സ്‌ഫോടനം, ആയിരത്തോളം പേര്‍ ഗുരുതരാവസ്ഥയില്‍. വ്യാവസായിക നഗരമായ ടിയാന്‍ജിനിലാണ് പ്രദേശിക സമയം പതിനൊന്ന് മുപ്പതിന് രാജ്യത്തെ നടുക്കിയ സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി പേര്‍ മരിച്ചതായാണ് സൂചന.
നാന്നൂറോളം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരുടെ പരിക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ട്. തിരക്കേറിയ വ്യാവസായിക നഗരത്തിലെ ഒരു വെയര്‍ ഹൗസിലുണ്ടായ സ്‌ഫോടനം സമീപ പ്രദേശങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തില്‍ 7 പേര്‍ മരിച്ചതായാണ് വിവരം.
ആയിരത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ നിരവധി പേരുടെ നില ഗുരുതരമാണ്. അതുകൊണ്ട് തന്നെ മരണ സംഖ്യ ഇനിയുമേറാനിടയുള്ളതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി വ്യവസായ സ്ഥാപനങ്ങളും കെട്ടിടങ്ങളും സ്‌ഫോടനത്തില്‍ തകര്‍ന്നു. നിരവധി പടക്ക ശാലകള്‍ ടിയാന്‍ജിനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ള ഒരു വെയര്‍ ഹൗസിലാണ് സ്‌ഫോടനമുണ്ടായത്.
അപകടത്തിന് ശേഷം ആളി പടര്‍ന്ന തീ നൂറോളം ഫയര്‍ എഞ്ചിനുകള്‍ ചേര്‍ന്നാണ് നിയന്ത്രണ വിധേയമാക്കിയത്. ഇതിന് മണിക്കൂറുകള്‍ വേണ്ടി വന്നു. സംഭവത്തിനിടയില്‍ രണ്ട് അഗ്‌നിശമന സേന പ്രവര്‍ത്തകരെ കാണതായിട്ടുണ്ട്. വടക്കന്‍ ചൈനയിലെ പ്രധാന തുറമുഖ നഗരമായ ടിയാന്‍ജിനില്‍ കഴിഞ്ഞ മാസവും സ്‌ഫോടനം നടന്നിരുന്നു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല