സ്വന്തം ലേഖകന്‍: പാര്‍ട്ടിയെ അടിമുടി ബാധിച്ച അഴിമതി നിയന്ത്രികാനായി നടപ്പില്‍ വരുത്തിയ കര്‍ശനമായ അഴിമതി വിരുദ്ധ നടപടികള്‍ പാര്‍ട്ടിയുടെ മാനം കളഞ്ഞതായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. കര്‍ശനമായ അഴിമതിവിരുദ്ധ നടപടികളുടെ ഫലമായി ഒട്ടേറെ മുതിര്‍ന്ന പാര്‍ട്ടിനേതാക്കളും സൈനിക ഓഫിസര്‍മാരും ശിക്ഷിക്കപ്പെടുകയോ സംശയത്തിന്റെ നിഴലിലാകുകയോ ചെയ്തിരുന്നു.
മുതിര്‍ന്ന പാര്‍ട്ടി നേതാക്കന്മാരും മറ്റും അഴിമതിക്കാരാണെന്ന് വന്നതോടെ ജനമധ്യത്തില്‍ സംഘടനയുടെ സല്‍പ്പേരു ചീത്തയാക്കിയെന്നാണ് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പശ്ചാത്താപം. അഴിമതിക്കാരായ പാര്‍ട്ടി നേതാക്കളെ ശിക്ഷിച്ചപ്പോള്‍ ക്ഷീണിച്ചതു സംഘടനയാണ്, വ്യക്തികളല്ല എന്നു പാര്‍ട്ടി കേന്ദ്രക്കമ്മിറ്റി അച്ചടക്കനടപടി നിരീക്ഷണ വിഭാഗം വിലയിരുത്തുന്നു.
2013 ല്‍ ആണു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അഴിമതിക്കെതിരെ രാജ്യവ്യാപകമായ നടപടികള്‍ തുടങ്ങിയത്. ഇതേത്തുടര്‍ന്നു രാജ്യത്തെമ്പാടും കൈക്കൂലിക്കാരായ ഒട്ടേറെ പാര്‍ട്ടി നേതാക്കളെ നാട്ടുകാര്‍ തടഞ്ഞുവക്കുകയും കൈകാര്യം ചെയ്യുകയും ചെയ്തു.
സൈന്യത്തിലെ 33 മുതിര്‍ന്ന ജനറല്‍മാരും അഴിമതിയില്‍ കുടുങ്ങി. അഴിമതിക്കെതിരായ ഭരണകൂടത്തിന്റെ കടുത്ത നടപടികളില്‍ അയവു വരുത്തുന്നതിന്റെ സൂചനയാണു കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസ്താവനയെന്നാണ് കരുതപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല