സ്വന്തം ലേഖകന്‍: മതവിശ്വാസം ഉപേക്ഷിച്ച് പൂര്‍ണമായി നിരീശ്വരവാദിയാകണം! പാര്‍ട്ടി അംഗങ്ങള്‍ക്ക് കര്‍ശന നിര്‍ദേശവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി. നിരീശ്വരവാദി ആകാത്തവര്‍ക്കു കടുത്ത ശിക്ഷ നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും പാര്‍ട്ടി അംഗങ്ങള്‍ക്കു നല്‍കിക്കഴിഞ്ഞു. പാര്‍ട്ടിയുടെ ഔദ്യോഗിക മാസികയിലെഴുതിയ ലേഖനത്തിലാണ് ചൈനീസ് മതകാര്യ മേധാവി വാംഗ് സോന്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൂര്‍ണമായും നിരീശ്വവരവാദത്തെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും രാജ്യത്തിന്റെ ഭരണഘടന മതപരമായ വിശ്വാസങ്ങള്‍ പിന്തുടരാന്‍ പൗരന്മാര്‍ക്കു അവകാശം നല്‍കുന്നുണ്ട്. പാര്‍ട്ടിയുടെ ഔദ്യോഗിക നയം തന്നെയാണ് മതമേധാവിയുടെ വാക്കുകള്‍ എന്നാണ് ചൈനീസ്മാധ്യമമായ ഗ്ലോബല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പൗരന്മാര്‍ക്കു നിയന്ത്രണങ്ങളിലെല്ലെങ്കിലും പാര്‍ട്ടി അംഗങ്ങള്‍ക്ക് കടുത്ത വിലക്കാണ് പാര്‍ട്ടി മതപരമായ കാര്യങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടി അംഗങ്ങള്‍ മാര്‍ക്‌സിയന്‍ നിരീശ്വരവാദത്തെയാണ് പിന്തുടരേണ്ടത് എന്നതാണ് നയം. മതങ്ങളെ നിശിതമായി വിമര്‍ശിച്ചുകൊണ്ടാണ് വാംഗ് സോനിന്റെ ലേഖനം തുടരുന്നത്. വിദേശശക്തികള്‍ മതങ്ങളെ ഉപയോഗിച്ച് ചൈനയെ തകര്‍ക്കാന്‍ ലക്ഷ്യമിടുന്നുണ്ട്.
മതതീവ്രവാദവും അന്ധവിശ്വാസങ്ങളും പ്രചരിപ്പിക്കാനുള്ള വഴിയും നടക്കുന്നു. ഇത് രാജ്യസുരക്ഷയ്ക്ക് വന്‍ വെല്ലുവിളിയാകുമെന്നും മതകാര്യ മേധാവിയുടെ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നു. പാര്‍ട്ടി അംഗങ്ങളില്‍ മതവിശ്വാസം ഏറിവരുന്നതോടെയാണ് പാര്‍ട്ടി കര്‍ശന നിലപാടുകളിലേയ്ക്ക് നീങ്ങുന്നതെന്നാണ് സൂചന. അടുത്ത കാലത്തായി വിശ്വാസ സ്വാതന്ത്ര്യത്തിനുള്ള പ്രക്ഷോഭങ്ങളും ചൈനയില്‍ ഏറി വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല