സ്വന്തം ലേഖകന്‍: ചൈനയിലെ ആദ്യ സ്വവര്‍ഗ വിവാഹം, അനുമതി തേടിയുള്ള ഹര്‍ജി കോടതി തള്ളി. നിയമപരമായി ദമ്പതികളായി പരിഗണിക്കണമെന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷയാണ് ചൈനീസ് കോടതി തള്ളിയത്. ഹുനാന്‍ പ്രവിശ്യയിലെ സുന്‍ വെന്‍ലിന്‍ എന്ന 27 കാരനും പങ്കാളി ഹു മിങ്‌ലിയാങ്ങുമാണ് ഹര്‍ജി നല്‍കിയത്.
ഒരുമിച്ച് ജീവിതമാരംഭിച്ച് ഒരു വര്‍ഷം തികഞ്ഞ കഴിഞ്ഞ ജൂണില്‍ തങ്ങളുടെ ബന്ധം ഔദ്യോഗികമായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷ അധികൃതര്‍ തള്ളിയിരുന്നു. തുടര്‍ന്നാണ് സുന്‍ കോടതിയെ സമീപിച്ചത്.
കോടതി കേസ് പരിഗണിച്ചപ്പോള്‍ ഇവര്‍ക്ക് പിന്തുണയുമായി നൂറുകണക്കിന് സ്വവര്‍ഗാനുരാഗികളാണ് കോടതി പരിസരത്ത് എത്തിയത്. സ്വവര്‍ഗ വിവാഹ അനുമതിക്കായി കോടതിയില്‍ ആദ്യമായി എത്തിയ കേസായിരുന്നു ഇത്.
ചൈനയില്‍ സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിച്ചിട്ടില്ലെങ്കിലും ഒരുമിച്ചു ജീവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. വിധി പ്രതീക്ഷിച്ചതാണെന്നും ഇതിനെതിരെ അപ്പീല്‍ സമര്‍പ്പിക്കുമെന്നും ദമ്പതികളുടെ അഭിഭാഷകന്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല