സ്വന്തം ലേഖകന്‍: ബ്രഹ്മപുത്രയുടെ പോഷക നദി തടഞ്ഞ് ചൈനയുടെ വമ്പന്‍ അണക്കെട്ട് വരുന്നു, ആശങ്കയോടെ ഇന്ത്യ. നദിയെ ടിബറ്റില്‍ വച്ചാണ് ചൈന തടഞ്ഞത്. ചൈനയുടെ ഏറ്റവും ചെലവേറിയ ജലവൈദ്യുതി പദ്ധതിയ്ക്കു വേണ്ടിയുള്ള അണക്കെട്ടാണ് ഇവിടെ നിര്‍മ്മിക്കുന്നത്.
ബ്രഹ്മപുത്രയുടെ പോഷകനദിയായ ഴിയബുകു നദിയിലാണ് ചൈനയുടെ ലാല്‍ഹോ പദ്ധതി. 740 മില്യണ്‍ ഡോളര്‍ ചെലവുവരുന്ന പദ്ധതിയാണിതെന്ന് പദ്ധതിയുടെ അഡ്മിനിസ്‌ട്രേഷന്‍ ബ്യുറോ മേധാവി ഴാങ് യുബാനോ പറഞ്ഞു. 2014 ജൂണില്‍ ആരംഭിച്ച നിര്‍മ്മാണപ്രവര്‍ത്തനം 2019ല്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.
ഴിയാസെ സിക്കിലൂടെ ഒഴുകി അരുണാചല്‍ പ്രദേശില്‍ എത്തുമ്പോഴാണ് ബ്രഹ്മപുത്രയായി മാറുന്നത്. പോഷക നദിയില്‍ ചൈനയുടെ അണക്കെട്ട് പൂര്‍ത്തിയാകുന്നതോടെ നദീതടങ്ങളിലുള്ള ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളെ കാര്യമായി തന്നെ ബാധിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ഇതിന്റെ ആഘാതം എത്രമാണെന്ന് ഇപ്പോള്‍ വിലയിരുത്താനാവില്ല.
കഴിഞ്ഞ വര്‍ഷം ടിബറ്റില്‍ ബ്രഹ്മപുത്രയ്ക്കു കുറുകെ ചൈന 1.5 ബില്യണ്‍ ചെലവഴിച്ച് സാം ജലവൈദ്യുതി സ്‌റ്റേഷന്‍ സ്ഥാപിച്ചതില്‍ ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സിന്ധു നദീജല കരാര്‍ ആടിയുലഞ്ഞു നില്‍ക്കെയാണ് മറ്റൊരു അന്താരാഷ്ട്ര നദീജല തര്‍ക്കത്തിലേക്ക് ഇന്ത്യ വലിച്ചിഴക്കപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല