സ്വന്തം ലേഖകന്‍: തായ്‌വാന്റെ ആകാശത്ത് യുദ്ധ വിമാനം പറത്തി ചൈന, ഇത് പ്രകോപനമെന്ന് തായ്‌വാന്‍. ചൈനീസ് വ്യോമസേനയുടെ യുണ്‍8 വിമാനം രാജ്യാതിര്‍ത്തിയില്‍ പ്രവേശിച്ച് ദീര്‍ഘനേരം പറന്നതായി തയ്!വാന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഒരു വിമാനമാണോ അതില്‍ കൂടുതലുണ്ടായിരുന്നോ എന്നു വ്യക്തമല്ലെന്ന് പ്രതിരോധ മന്ത്രി ഫെങ് ഷി ക്വാന്‍ പറഞ്ഞു.
യുണ്‍8 വിമാനം ബാഷി, മിയാകോ ജലമാര്‍ഗത്തിനു മുകളിലൂടെയാണ് പറന്നത്. സംഭവം അറിഞ്ഞതോടെ വിമാനത്തെ നിരീക്ഷിക്കാന്‍ തായ്!വാന്‍ അവരുടെ വിമാനങ്ങളും കപ്പലുകളും നിയോഗിച്ചു. നിലവില്‍ പ്രതികൂല സാഹചര്യങ്ങളില്ലെന്നും ജനങ്ങള്‍ക്ക് മുന്നറിയിപ്പുകള്‍ പുറപ്പെടുവിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
തയ്!വാന്‍ പ്രസിഡന്റും ഡമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടി (ഡിപിപി) നേതാവുമായ തായ് ഇങ് വെന്‍ സ്വാതന്ത്ര്യ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നുണ്ടെന്നാണ് ബെയ്ജിങ് സംശയിക്കുന്നത്. ചൈനയുമായി സമാധാനം ആഗ്രഹിക്കുന്നുണ്ടെങ്കിലും ദ്വീപിന്റെ സുരക്ഷയില്‍ വിട്ടുവീഴ്ചയില്ലെന്നാണ് പ്രസിഡന്റിന്റെ നിലപാട്. ഈ വര്‍ഷം ഇതിനു മുന്‍പും തയ്!വാനു സമീപം സൈനിക പട്രോളുകള്‍ ചൈന നടത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല