പതിനൊന്ന് ദിവസം തുടര്‍ച്ചയായി ഉറക്കമിളച്ചു യൂറോ കപ്പ് കളി കണ്ട ചൈനീസ് ഫുട്ബോള്‍ ഭ്രാന്തന്‍ ജിയാങ്ങ് സിയോഷന്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ . യൂറോകപ്പിന്റെ മിക്കവാറും കളികള്‍ നടക്കുന്നത് ചൈനീസ് സമയം അര്‍ദ്ധരാത്രിയിലാണ്. അതുകൊണ്ടുതന്നെ മിക്കവാറും പേര്‍ക്കും കളികാണാന്‍ അര്‍ദ്ധരാത്രിവരെ ഇരിക്കേണ്ടിവരുന്നുണ്ട്. അങ്ങനെ പതിനൊന്ന് ദിവസം ഉറക്കമിലളച്ചതാണ് മരണകാരണമെന്നാണ് ലഭിക്കുന്ന സൂചന.
യൂറോ കപ്പില്‍ ഇംഗ്ലണ്ട്, ഫ്രാന്‍സ് എന്നീ ടീമുകളെയാണ് സിയോഷന്‍ പിന്തുണചിരുന്നത് . എല്ലാദിവസത്തേയും രാത്രിമത്സരംകണ്ടശേഷം രാവിലെ ജോലിയ്ക്ക് കയറിയിരുന്ന ജിയാങ്ങ് ഒരുദിവസം കളികണ്ടശേഷം എഴുന്നേറ്റ് കുളിച്ചിട്ട് കിടന്നതാണ് പിന്നീട് എഴുന്നേറ്റിട്ടില്ല എന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്. നല്ല ആരോഗ്യമുണ്ടായിരുന്ന ജിയാങ്ങിന്റെ മരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടലോടെയാണ് സുഹൃത്തുക്കളും മറ്റും കേട്ടത്.
അതേസമയം മദ്യവും പുകയിലയുമാണ് ജിയാങ്ങിന്റെ മരണകാരണമെന്നാണ് ചിലര്‍ പറയുന്നത്. പുകയിലയുടേയും മദ്യത്തിന്റെ ഉപയോഗം ജിയാങ്ങിന്റെ ആരോഗ്യം തകര്‍ത്തെന്നും കൂട്ടത്തില്‍ ഉറക്കമുളച്ചുള്ള ഫുട്ബോള്‍ കാണലുംകൂടി ആയതുകൊണ്ടാവണം മരണം സംഭവിച്ചതെന്നാണ് ആരോഗ്യവിദഗ്ദര്‍ നല്‍കുന്ന വിശദീകരണം
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല