സ്വന്തം ലേഖകന്‍: സമാധാനത്തിന്റെ വഴിയില്‍ ഉത്തര കൊറിയക്ക് പിന്തുണ പ്രഖ്യാപിച്ച് ചൈന; ആണവ നിരായുധീകരണത്തിന് സഹായിക്കും. ഉത്തര. ദക്ഷിണ കൊറിയകളുടെ സമാധാനപരമായ സഹകരണത്തിനു പൂര്‍ണ പിന്തുണ നല്‍കുമെന്നും ഉത്തര കൊറിയയില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യീ വ്യക്തമാക്കി.
ഉത്തര കൊറിയ നേതാവ് കിം ജോങ് ഉന്നുമായി നടത്തിയ കൂടിക്കാഴ്ചയിലാണു വാങ് യീ സമാധാന ശ്രമങ്ങള്‍ക്കു പിന്തുണ വാഗ്ദാനം ചെയ്തത്. ‘മേഖലയിലെ സംഘര്‍ഷം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നതിനെ ചൈന പിന്തുണയ്ക്കുകയും ആണവനിരായുധീകരണത്തിന് ഉത്തര കൊറിയയെ സഹായിക്കുകയും ചെയ്യും,’ വാങ് പറഞ്ഞു.
ആണവ നിരായുധീകരണത്തിനുള്ള ഉത്തര കൊറിയയുടെ പ്രതിബദ്ധത കിം ജോങ് ഉന്നും ആവര്‍ത്തിച്ചു. 2007നു ശേഷം ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ചൈനയുടെ ആദ്യ വിദേശകാര്യമന്ത്രിയാണു വാങ്. കിമ്മും ട്രംപും തമ്മില്‍ താമസിയാതെ കൂടിക്കാഴ്ച നടത്താനിരിക്കേയാണു ചൈന വിദേശകാര്യമന്ത്രിയുടെ ഉത്തര കൊറിയ സന്ദര്‍ശനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല