സ്വന്തം ലേഖകൻ: ചെറുപ്രവശ്യകളെ അധികാരത്തിന്‍റെ ബലത്തില്‍ സ്വന്തം കാല്‍ക്കീഴിലാക്കുന്ന ഭരണാധികാരികള്‍ക്ക് വെല്ലുവിളിയുയര്‍ത്തി ഹോങ്കോങ് ജനത. ലോകത്തിലെ സൈനീകശക്തികള്‍ ഒന്നാം സ്ഥാനത്തിനായി പോരട്ടത്തില്‍ മുന്നിലുള്ള ഏകാധിപത്യ ശക്തിയായ ചൈനയെ സ്വന്തം തട്ടകത്തില്‍ ഹോങ്കോങ് പ്രതിരോധിക്കുകയാണ്. സൈനിക ശക്തി വിളിച്ചോതുന്ന പ്രകടനങ്ങളുമായി കമ്മ്യൂണിസ്റ്റ് ഭരണം എഴുപതാം പിറന്നാളാഘോഷിക്കുമ്പോള്‍ ഹോങ്‍കോങ് സ്വാതന്ത്ര്യപ്രക്ഷോഭത്തിൽ കത്തുകയാണ്.
എഴുപതാം വാർഷികാഘോഷദിനം പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചതിനെതിരെ തെരുവുകളിലിറങ്ങിയ ഹോങ്‍കോങിലെ പ്രതിഷേധക്കാരും പൊലീസും തമ്മിലേറ്റുമുട്ടി. തെരുവുകൾ യുദ്ധക്കളമായി. ജനക്കൂട്ടത്തിന് നേരേക്ക് പൊലീസ് വെടിയുതിർത്തു. ഒരു ചൈനാവിരുദ്ധ പ്രതിഷേധക്കാരന് നെഞ്ചിൽ വെടിയേറ്റതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യ്തു. കാണാം ഹോങ്കോങിലെ സ്വാതന്ത്രത്തിനായുള്ള പ്രതിഷേധങ്ങള്‍.
ഇത്രയും കാലം പ്രതിഷേധം കൊണ്ട് ഹോങ്‍കോങിന്‍റെ തെരുവുകൾ കലാപമയമായപ്പോഴും പൊലീസ് അവർക്ക് നേരെ തോക്കുകളുപയോഗിച്ച് വെടിയുതിർത്തിരുന്നില്ല. എന്നാല്‍ റബ്ബർ ബുള്ളറ്റുകൾ കൊണ്ട് പരിക്കേറ്റതിന്‍റെ കഥകള്‍ ഇപ്പോള്‍ ഏറെയുണ്ട്. അതിനിടെയാണ് ഒരു പ്രതിഷേധക്കാരനെ പൊലീസ് വെടിവെച്ചിട്ടതായുള്ള വാര്‍ത്തകള്‍ പുറത്ത് വരുന്നത്.
‘ഒരൊറ്റ രാജ്യം’ എന്ന ചൈനീസ് പ്രസിഡന്‍റ് സീ ജിങ്‍പിങിന്‍റെ പ്രഖ്യാപിത നയത്തെ ഹോങ്‍കോങ് ഒരിക്കലും അനുകൂലിച്ചിരുന്നില്ല. ഏറെക്കാലത്തെ പ്രതിഷേധങ്ങൾക്കൊടുവിലാണ് ചൈനയിൽ സ്വതന്ത്രാധികാരമുള്ള പ്രവിശ്യയായി ഹോങ്‍കോങ് മാറിയതും. കമ്മ്യൂണിസ്റ്റ് ഭരണത്തിന്‍റെ എഴുപതാം വാർഷികവുമായി ബന്ധപ്പെട്ട് മേഖലയിൽ പതാകയുയർത്തൽ ചടങ്ങൾ ഉൾപ്പടെ നടന്നിരുന്നു. ബീജിംഗിൽ നടന്ന പ്രത്യേക ചടങ്ങിൽ ക്ഷണിക്കപ്പെട്ട 12,000 കാണികളുടെ മുന്നിൽ ചൈന സ്വന്തം സൈനിക ശക്തിയുടെ ഔന്നത്യം പ്രകടമാക്കി.
30 മിനിറ്റ് കൊണ്ട് അമേരിക്കയിൽ പതിക്കാൻ ശേഷിയുള്ള, എട്ട് ആണവായുധങ്ങൾ വഹിക്കാൻ കഴിവുള്ള മിസൈലടക്കം അണിനിരത്തി ശക്തിപ്രഖ്യാപനം നടക്കുമ്പോള്‍ ഹോങ്കോങില്‍ പ്രതിഷേധം ആളിക്കത്തുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല