സ്വന്തം ലേഖകന്‍: ചൈനയില്‍ തീപ്പിടിച്ച കെട്ടിടത്തിന്റെ 23 ആം നിലയില്‍ നിന്നും തൂങ്ങിക്കിടന്ന് യുവാവിന്റെ രക്ഷപ്പെടല്‍, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ബാല്‍ക്കണിയില്‍ തൂങ്ങിക്കിടന്ന് രക്ഷപ്പെടുന്ന ചൈനക്കാരന്റെ വീഡിയോയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ലക്ഷക്കണക്കിന് പേര്‍ കണ്ടത്. തെക്കന്‍ ചൈനയിലെ ചോങ്ഖ്വിങ് പട്ടണത്തില്‍ ഡിസംബര്‍ 13 നാണ് സംഭവം.
25 നിലയുള്ള കെട്ടിടത്തിന്റെ 24 ആം നിലയിലാണ് തീപ്പിടുത്തമുണ്ടായത്. തൊട്ടു താഴെയുള്ള അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാരനാണ് ബാല്‍ക്കണിയിലെ കമ്പിയില്‍ തൂങ്ങി തൊട്ടു താഴത്തെ അപ്പാര്‍ട്ട്‌മെന്റിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചത്. തൂങ്ങിക്കിടന്ന് താഴത്തെ അപ്പാര്‍ട്ട്‌മെന്റിന്റെ ചില്ല് ചവിട്ടിത്തകര്‍ക്കാനാണ് അയാള്‍ ശ്രമിച്ചത്.
അതിനിടയിലും മുകളില്‍ നിന്ന് തീയും കെട്ടിടാവശിഷ്ടങ്ങളും അയാളുടെ മേല്‍ പതിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും പതറാതെ ചില്ല് തകര്‍ക്കുന്നതിയാലിയിരുന്നു അയാളുടെ ശ്രദ്ധ. എന്നാല്‍ കുറെ ചവിട്ടിയിട്ടും ചില്ല് പൊട്ടിയില്ല. ഒടുവില്‍ രക്ഷാ പ്രവര്‍ത്തകര്‍ ഉള്ളിലൂടെ വന്ന് ചില്ല് തകര്‍ത്ത് ഇയാളെ രക്ഷിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല