സ്വന്തം ലേഖകന്‍: ഭീകരരുടെ നുഴഞ്ഞുകയറ്റം തലവേദന; അഫ്ഗാനിസ്താനില്‍ വന്‍ സൈനികതാവളം നിര്‍മിക്കാന്‍ ചൈന. അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ ഭീകരര്‍ ചൈനയിലേക്കു കടക്കുന്നത് വ്യാപകമായ സാഹചര്യത്തിലാണിത്. ഇതേക്കുറിച്ച് ചൈനയും അഫ്ഗാന്‍ അധികൃതരും തമ്മില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
ചൈനീസ് അതിര്‍ത്തിയോടുചേര്‍ന്നുള്ള പര്‍വതപ്രദേശമായ വഖാന്‍ മേഖലയിലാകും സൈനികതാവളം നിര്‍മിക്കുക. ചൈനയുടെയും അഫ്ഗാനിസ്താന്റെയും സൈന്യങ്ങള്‍ ഈ മേഖലയില്‍ സംയുക്ത പട്രോളിങ് നടത്തുന്നതായി നേരത്തേയും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്. ഇറാഖില്‍നിന്നും സിറിയയില്‍നിന്നും രക്ഷപ്പെടുന്ന ഐ.എസ് ഭീകരര്‍ അഫ്ഗാനിസ്താന്‍ വഴി ചൈനയിലേക്ക് കടക്കുമെന്ന ആശങ്കയാണ് നീക്കത്തിനു പിന്നില്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല