സ്വന്തം ലേഖകന്‍: ‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീട്’, മോഡിയുടെ സാമ്പത്തിക പരിഷ്‌ക്കാരങ്ങളെ കളിയാക്കി ചൈനീസ് പത്രം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നോട്ട് നിരോധനത്തെ രൂക്ഷമായി പരിഹസിച്ച പ്രമുഖ ചൈനീസ് പത്രമായ ഗ്ലോബല്‍ ടൈംസ് ‘വീടില്ലാത്തവര്‍ക്കെല്ലാം ഒരു മാസത്തിനുള്ളില്‍ ചൊവ്വയില്‍ വീടുവെച്ചു തരും’ എന്നതു പോലെയാണ് മോഡിയുടെ നോട്ട് നിരോധനമെന്നും കളിയാക്കുന്നു.
ഇന്ത്യയെ ഒരു ദശകമെങ്കിലും സാമ്പത്തികമായി പിന്നോട്ട് കൊണ്ടുപോകുന്ന ഈ നടപടി ബാങ്കുകള്‍ക്കും എടിഎമ്മുകള്‍ക്കും മുന്നില്‍ ക്യൂ നില്‍ക്കുന്ന വയോജനങ്ങള്‍ക്ക് മാനസികമായും ശാരീരികമായും ആഘാതം സൃഷ്ടിക്കാനേ ഉപകരിച്ചിട്ടുള്ളൂ എന്നും പത്രത്തിലെ ലേഖനം കുറ്റപ്പെടുത്തുന്നു.
കറന്‍സിയിലൂടെ മാത്രം ഇടപാട് നടത്തി വന്നിരുന്ന ഒരു രാജ്യം ഒറ്റ രാത്രി ഇരുട്ടി വെളുക്കുമ്പോള്‍ എങ്ങനെ ഡിജിറ്റര്‍ ട്രാന്‍സാക്ഷനിലേയ്ക്ക് മാറുമെന്നും ചൈനീസ് പത്രം ചോദിക്കുന്നു. ഇന്ത്യന്‍ വിരുദ്ധ നിലപാടുകള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്ന ഗ്ലോബല്‍ ടൈംസ് ഇടക്കിടെ മോഡിയെ പ്രശംസിക്കുന്നതും വിമര്‍ശിക്കുന്നതും പതിവാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല