സ്വന്തം ലേഖകന്‍: പള്ളിയില്‍ നിന്ന് കുരിശു നീക്കാന്‍ കോടതി, പറ്റില്ലെന്ന് പാസ്റ്റര്‍, ചൈനയില്‍ പാസ്റ്റര്‍ക്കും ഭാര്യക്കും തടവ്. പള്ളിയില്‍നിന്നും കുരിശു നീക്കിയില്ലെന്ന കുറ്റത്തിനാണ് ചൈനീസ് കോടതി പാസ്റ്ററിനും ഭാര്യക്കും തടവു ശിക്ഷ വിധിച്ചത്. പള്ളിയില്‍ സ്ഥാപിച്ചിരുന്ന കുരിശ് നീക്കുന്നതിനെ പാസ്റ്റര്‍ എതിര്‍ത്തതാണ് നടപടിക്ക് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ചൈനയുടെ കിഴക്കന്‍ പ്രവിശ്യയായ ഷീജിയാങില്‍ ബാവോ ഗോഹുവ എന്ന പാസ്റ്റര്‍ക്കാണ് 14 വര്‍ഷം തടവ് കോടതി വിധിച്ചത്. പൊതുസമാധാനത്തിന് ഭീഷണിയുയര്‍ത്തുക, അനധികൃത കച്ചവടം നടത്തുക, ബിസിനസ് അക്കൗണ്ടുകളുടെ വിവരങ്ങള്‍ മറച്ചുവയ്ക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിട്ടുള്ളത്.
ഇയാളുടെ ഭാര്യ സിങ് വെന്‍സിയാങിന് 12 വര്‍ഷവും കോടതി തടവുശിക്ഷ വിധിച്ചു. ഇരുവര്‍ക്കും പിഴ ചുമത്തിയ കോടതി കുടുംബത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ചൈനയില്‍ ക്രൈസ്തവ മതവിഭാഗം വെല്ലുവിളി നേരിടുന്ന മേഖലയാണ് ഷീജിയാങ് പിങ്. പ്രദേശത്തെ പള്ളികള്‍ക്ക് മുകളിലും മുമ്പിലുമായി സ്ഥാപിച്ചിട്ടുള്ള കുരിശുകള്‍ നീക്കം ചെയ്യണമെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല