സ്വന്തം ലേഖകന്‍: ചൈനീസ് സൈനിക നേതൃത്വത്തിന് തലവേദനയായി കിങ് ഓഫ് ഗ്ലോറി ഓണ്‍ലൈന്‍ ഗെയിം, യുവ സൈനികര്‍ നല്ലൊരു പങ്കും ഈ ഗെയിമിന് അടിമകള്‍ യിമിനെ. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയിലെ യുവ സൈനികരില്‍ മിക്കവരും ഈ ഗെയിം സ്ഥിരമായി കളിക്കുന്നവരാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. സൈനികരുടെ ഈ കളി ഭ്രാന്ത് സൈനിക തലവന്മാരെ ഭയപ്പെടുത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇതിനിടെ, ആരാധകരുടെ എണ്ണം കൂടിയതോടെ കളിക്കാനുള്ള സമയത്തിന്റെ കാര്യത്തില്‍ ഗെയിം നിര്‍മാതാക്കളായ ടെന്‍സെന്റ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവഗണിക്കാന്‍ സാധിക്കാത്ത സുരക്ഷാ ഭീഷണിയാണ് ഗെയിം ഉയര്‍ത്തുന്നതെന്ന് പി.എല്‍.എ ദിനപത്രത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഏറെ ശ്രദ്ധ ആവശ്യമുള്ള കളിയാണ് ഇതെന്നതിനാല്‍ കളിയില്‍ നിന്നും ജോലിയിലേക്ക് കടക്കുമ്പോള്‍ സൈനീകരില്‍ പലരിലും ശ്രദ്ധക്കുറവ് കാണപ്പെടുന്നു.
ഒട്ടേറെ അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ് സൈനീകന്റെ ജീവിതം. അതുകൊണ്ടു തന്നെ മനസ്സ് കളിയില്‍ ആയിരിക്കുമ്പോള്‍ സൈനീകന്റെ ഉത്തരവാദിത്വങ്ങള്‍ ശരിയായ രീതിയില്‍ നടപ്പാക്കാന്‍ സാധിച്ചെന്നു വരില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. 80 ദശലക്ഷം ആളുകളാണ് പ്രതിദിനം ചൈനയില്‍ കിങ് ഓഫ് ഗ്ലോറി കളിക്കുന്നത്. കുട്ടികളിലും കൗമാരക്കാരിലും ഗെയിമിനുള്ള സ്വാധീനം സര്‍ക്കാരിന്റെ ആശങ്കയില്‍ ആഴ്ത്തിയിരിക്കുകയാണ്.
ഒഴിവു സമയങ്ങളില്‍ ഗെയിം കളിക്കാന്‍ സൈന്യം അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ബാരക്കുകളില്‍ ഇരുന്നും ഇവര്‍ ഗെയിം കളിക്കുകയാണെന്നും ചൈനീസ് പത്രം ആരോപിക്കുന്നു. 40 മണിക്കൂര്‍ തുടര്‍ച്ചയായി ഗെയിം കളിക്കുന്നവരുണ്ട്. ദിവസവും എട്ടു കോടി പേര്‍ കിങ് ഓഫ് ഗ്ലോറി ഗെയിം കളിക്കുന്നുണ്ട്. ഇതിനിടെ, തുടര്‍ച്ചയായി 40 മണിക്കൂര്‍ ഗെയിം കളിച്ചതിനെ തുടര്‍ന്ന് പതിനേഴുകാരന്‍ തളര്‍ന്നു വീണതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല