സ്വന്തം ലേഖകന്‍: പാകിസ്ഥാന് എട്ടു മുങ്ങിക്കപ്പലുകള്‍ വില്‍ക്കാനൊരുങ്ങി ചൈന. പാകിസ്ഥാന്‍ നാവിക സേനക്കും വേണ്ടിയാണ് ചൈനയില്‍നിന്ന് എട്ടു അന്തര്‍വാഹിനികള്‍ വാങ്ങുന്നത്.
ഇസ്‌ലാമാബാദില്‍ പാക്കിസ്ഥാന്‍ ധനകാര്യമന്ത്രി ഇഷാക്ക് ദാറും ചൈനയിലെ പൊതുമേഖല കപ്പല്‍ നിര്‍മാണ കമ്പനി പ്രസിഡന്റ് സു സ്വിഖിനും ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു.
100 കോടി ഡോളറിന്റെ കരാറാണ് ഒപ്പിട്ടിരിക്കുന്നത്. നാലു തവണകളായാണു പാക്കിസ്ഥാന്‍ ചൈനീസ് കമ്പനിക്കു പണം നല്‍കുക.പാക്കിസ്ഥാനും ചൈനയും തമ്മില്‍ പ്രതിരോധ മേഖലയിലെ സഹകരണത്തിന്റെ ഭാഗമായാണ് കരാറെന്നു പാക് ധനമന്ത്രി പറഞ്ഞു. പാക്കിസ്ഥാനും ചൈനയും തമ്മിലുള്ള ബന്ധം ഇതിലൂടെ കൂടുതല്‍ ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അടുത്തകാലത്തായി ചൈനയില്‍ നിന്ന് ഏറ്റവും കൂടുതല്‍ ആയുധങ്ങള്‍ വാങ്ങുന്ന രാജ്യമായി മാറുകയാണ് പാകിസ്താന്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല