1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 3, 2016

സ്വന്തം ലേഖകന്‍: ദുബായിലെത്തി ഭിക്ഷക്കാരനാകണം, ചൈനീസ് പയ്യന്റെ ആഗ്രഹം ദുബായ് വിമാനത്താവളത്തില്‍ പൊലിഞ്ഞു. സൂ എന്ന പതിനാറുകാരനാണ് ഷാങ്ഹായിയില്‍നിന്നു ദുബായിലേക്കുള്ള യാത്രാവിമാനത്തിന്റെ കാര്‍ഗോ ഹോള്‍ഡില്‍ ഒളിച്ചിരുന്ന് ദുബായ് വിമാനത്താവളംവരെ എത്തിയത്.

എന്നാല്‍ ദുബായ് വിമാനത്താവളത്തില്‍ സൂവിനെ സുരക്ഷാ ജീവനക്കാര്‍ കൈയോടെ പിടികൂടി. ഒരു ദ്വിഭാഷിയുടെ സഹായത്തോടെ സൂവിനെ ചോദ്യം ചെയ്തപ്പോഴാണു സാഹസികയാത്രയുടെ ചുരുളഴിഞ്ഞത്. ഷാങ്ഹായ് എയര്‍പോര്‍ട്ടിന്റെ സുരക്ഷാവേലി ചാടിക്കടന്ന് വിമാനത്തിനരികിലെത്തിയ സൂ സുരക്ഷാഭടന്റെ കണ്ണുവെട്ടിച്ച് വിമാനത്തില്‍ ചരക്കുസൂക്ഷിക്കുന്ന സ്ഥലത്തു കയറിപ്പറ്റുകയായിരുന്നു.

ദുബായിലേക്കുള്ള യാത്രക്ക് ഒമ്പതു മണിക്കൂര്‍ വേണം. ഈ സമയമത്രയും സൂ കാര്‍ഗാ ഹോള്‍ഡില്‍ അള്ളിപ്പിടിച്ചിരിക്കുകയായിരുന്നു. ദുബായില്‍ ഭിക്ഷാടനം നടത്തിയാല്‍ പ്രതിമാസം 470,000 യുവാന്‍ (4900 പൗണ്ട്) സമ്പാദിക്കാമെന്നു സാമൂഹിക മാധ്യമങ്ങളില്‍ നിന്നു കിട്ടിയ അറിവാണ് സൂവിനെ സാഹസികയാത്രക്ക് പ്രേരിപ്പിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.