സ്വന്തം ലേഖകന്‍: മരണത്തിന്റെ വായില്‍ നിന്ന് ചൈനീസ് ട്രക്ക് ഡ്രൈവര്‍ രക്ഷപ്പെട്ടത് വല കാരണം; വീഡിയോ കാണാം. തെക്കു പടിഞ്ഞാറന്‍ ചൈനയിലെ യൂക്‌സി നഗരത്തിനടുത്താണ് മരണത്തെ മുഖാമുഖം കണ്ട അപകടത്തില്‍നിന്നു ട്രക്ക് ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടത്.
ജി8511 എക്‌സ്പ്രസ് വേയില്‍ മരണപാത എന്നറിയപ്പെടുന്ന 27 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്താണ് സംഭവം. ഈ പാത ചെന്നെത്തുന്നത് അഗാധമായ ഒരു ഗര്‍ത്തത്തിലേക്കാണ്. വാഹനങ്ങള്‍ താഴേക്ക് പതിക്കാതിരിക്കാന്‍ ഇവിടെ ബാരിക്കേഡും കെട്ടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ആഴ്ച ഒരു ട്രക്ക് ഈ ബാരിക്കേഡും മറികടന്ന് മുന്നോട്ടേക്ക് തെന്നുകയായിരുന്നു.
ട്രക്കിന്റെ ഡ്രൈവര്‍ ക്യാബിന്‍ താഴേക്ക് തൂങ്ങിനിന്നു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്ക് തെറിച്ചുപോയി. എന്നാല്‍ ബാരിക്കേഡിനോട് ചേര്‍ന്ന് സ്ഥാപിച്ച നെറ്റിലേക്കായിരുന്ന ഡ്രൈവര്‍ ചെന്നു വീണത്. ചെറിയ പരിക്കുകളോടെ ഡ്രൈവര്‍ മരണത്തില്‍ നിന്ന് രക്ഷപ്പെട്ടു. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ വൈറലാകുകയും ചെയ്തു. 2015 ലാണ് പോലീസ് ഇവിടെ നെറ്റ് സ്ഥാപിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല