സ്വന്തം ലേഖകന്‍: പാക് സ്വാതന്ത്യ്ര ദിനാഘോഷത്തില്‍ ചൈനീസ് ഉപപ്രധാനമന്ത്രി മുഖ്യാതിഥി, സന്ദര്‍ശനം ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പെന്ന് റിപ്പോര്‍ട്ടുകള്‍. പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ചൈനയുടെ ഉപപ്രധാനമന്ത്രി വാങ് യാങ് ഇന്നലെ ഇസ്‌ലാമാബാദിലെത്തി. ചടങ്ങില്‍ വിശിഷ്ട അതിഥിയായ വാങ്ങിനൊപ്പം രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനു ചൈനീസ് ഉന്നതതല പ്രതിനിധി സംഘവുമുണ്ട്.
ബേനസീര്‍ ഭൂട്ടോ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ ചൈനീസ്, പാക് ഉദ്യോഗസ്ഥര്‍ വാംഗിനെ വരവേറ്റു. പ്രസിഡന്റ് ഷി ചിന്‍പിംഗിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് വാങ് പാക്കിസ്ഥാനിലെത്തിയതെന്ന് പാക് വിദേശകാര്യ വകുപ്പു പുറപ്പെടുവിച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ അംഗവും ചൈനയിലെ സമുന്നത നേതാക്കളില്‍ ഒരാളുമായ വാങിനെത്തന്നെ ചൈനീസ് പ്രസിഡന്റ് നിയോഗിച്ചത് ഏറെ നയതന്ത്ര പ്രാധാന്യമുള്ള നീക്കമായി വിലയിരുത്തപ്പെടുന്നു.
രണ്ടു ദിവസത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി വാങ് നേപ്പാളിലേക്കു പോകുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇന്ത്യ–ചൈന സൈനികര്‍ അതിര്‍ത്തിയില്‍ മുഖാമുഖം നില്‍ക്കുന്ന സാഹചര്യത്തിലാണു ചൈനാ ഉപപ്രധാനമന്ത്രിയുടെ നേപ്പാള്‍ സന്ദര്‍ശനം. പാക്‌സ്തിനാനും നേപ്പാളും സന്ദര്‍ശിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് വ്യക്തമായ സന്ദേശം നല്‍കാനാണ് ചൈന ശ്രമിക്കുന്നതെന്ന് നിരീക്ഷകര്‍ കരുതുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല