സ്വന്തം ലേഖകന്‍: ‘പാകിസ്താനുമായുള്ള ബന്ധം തേനിനേക്കാല്‍ മധുരമുള്ളതും ഉരുക്കിനേക്കാള്‍ കരുത്തുള്ളതും,’ പാക് സ്വാതന്ത്യ്ര ദിനത്തില്‍ ചൈനയുടെ സ്‌നേഹം അണപൊട്ടിയപ്പോള്‍. ‘പരസ്പര സഹകരണത്തില്‍ നീങ്ങുന്ന ഞങ്ങളുടെ ബന്ധം തേനിനേക്കാള്‍ മധുരവും ഉരുക്കിനേക്കാള്‍ കരുത്തുറ്റതുമാണ്,’ പാക് സ്വാതന്ത്ര്യദിന ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് പ്രസംഗിക്കുകയായിരുന്ന ചൈനീസ് ഉപപ്രധാനമന്ത്രി വാങ് യാങ് പറഞ്ഞു.
തലമുറ മാറുംതോറും ബന്ധം കൂടുതല്‍ വളരുകയാണെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിപിസി) പിബി അംഗം കൂടിയായ വാങ് യാങ് പറഞ്ഞു. പാക്ക് പ്രസിഡന്റ് മംമ്‌നൂണ്‍ പുസൈന്‍, പ്രധാനമന്ത്രി ഷാഹിദ് ഖഘാന്‍ അബ്ബാസി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചൈനീസ് ഉപപ്രധാനമന്ത്രിയുടെ തേനൊഴുകുന്ന പ്രസംഗം.
ദോക് ലാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയെ കുത്താനാണ് ചൈന ഇത്തരം വാക്കുകള്‍ ഉപയോഗിച്ച് പാക് സ്‌നേഹ പ്രകടനം നടത്തിയതെന്നാണ് നിരീക്ഷകര്‍ കരുതുന്നത്. പ്രതിസന്ധിഘട്ടങ്ങളില്‍ പോലും ചൈനയും പാകിസ്താനും സൗഹാര്‍ദബന്ധം കാത്തു സൂക്ഷിച്ചതായി അഭിപ്രായപ്പെട്ട വാങ് ഇരു രാജ്യങ്ങളും തമ്മിലുള്ള 50 ബില്യണ്‍ ഡോളറിന്റെ വികസന പദ്ധതിക്ക് കരാറൊപ്പിടുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല