സ്വന്തം ലേഖകന്‍: ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പോസ്റ്ററില്‍ മഷി കുടഞ്ഞു; ചൈനയില്‍ മനുഷ്യാവകാശ പ്രവര്‍ത്തക അറസ്റ്റില്‍. പോസ്റ്ററില്‍ മഷി കുടയുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്നാണ് യുവതി പിടിയിലായത്.
ജനാധിപത്യാവകാശ പ്രവര്‍ത്തക കൂടിയായ ദോങ് യാവോക്വിയോങ് (28) ആണ് അറസ്റ്റിലായത്. വീഡിയോ യുവതി ട്വിറ്ററിലൂടെ തല്‍സമയം പോസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയുടെ പിതാവിനെയും മറ്റൊരു പ്രവര്‍ത്തകനെയും കൂടി കസ്റ്റഡിയിലെടുത്തതായി യുഎസ് ആസ്ഥാനമായ ചൈനീസ് ഹ്യുമന്‍ റൈറ്റ്‌സ് ഡിഫന്‍ഡേഴ്‌സ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
ട്വിറ്ററിനു ചൈനയില്‍ വിലക്കുണ്ടെങ്കിലും സെന്‍സറിങ് മറികടന്നു പ്രവര്‍ത്തിക്കുന്ന സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചു ട്വിറ്റര്‍ ഉപയോഗിക്കാം. അറസ്റ്റിനു പിന്നാലെ ദോങ്ങിന്റെ ട്വിറ്റര്‍ അക്കൗണ്ട് അധികൃതര്‍ റദ്ദാക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ചൈനീസ് അധികൃതര്‍ വിശദീകരണമൊന്നും നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല