മാഞ്ചസ്റ്റര്‍: നാല്‍പതു ലക്ഷം ജനങ്ങളുടെ ജീവനും സ്വത്തിനും അതീവ ഭീഷണി ഉയത്തിക്കൊണ്ട് നില്‍ക്കുന്ന മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ കേന്ദ്രമന്ത്രി പി. ചിദംബരം നടത്തിയ പ്രസ്ഥാവാന ഏറെ അപലപനീയമെന്ന് പ്രവാസി കേരള കോണ്ഗ്രസ് സെന്‍ട്രല്‍ കമ്മറ്റി അറിയിച്ചു. കെ.എം മാണിയുടെ നേതൃത്വത്തില്‍ കേരള ജനത സമചിത്തതയോടെ ആണ് സമരം നടത്തി വന്നത്. പിന്നീട് പ്രധാനമന്ത്രി നല്‍കിയ ഉറപ്പിനെ തുടര്‍ന്നു സമര രംഗത്ത് നിന്നും പിന്‍വാങ്ങുകയായിരുന്നു.
കേരള ജനതയുടെ ഐക്യം തകര്‍ക്കുന്ന രീതിയില്‍ വെല്ലുവിളി ഉയര്‍ത്തി സ്വന്തം സ്ഥാനത്തിന് നിരക്കാത്ത രീതിയില്‍ കേന്ദ്രമന്ത്രി പി. ചിദംബരം തമിഴ്നാട്ടില്‍ നടത്തിയ പ്രസ്ഥാവാന ഏറെ അപലപനീയവും അസംബന്ധവും ആയെന്നു പ്രവാസി കേരള കോണ്ഗ്രസ് സെന്‍ട്രല്‍ കമറ്റി വിലയിരുത്തി.
യുകെ ഘടകം പ്രസിഡണ്ട് ഷൈമോന്‍ തോട്ടുങ്കല്‍, ടോമിച്ചന്‍ കൊഴുവനാല്‍, സി എ ജോസഫ്, സോജി ടി മാത്യു, ജോബി പുതുക്കുളങ്ങര, ജോര്‍ജ്‌കുട്ടി എണ്ണംപ്ലാശ്ശേരില്‍, സാബു ചുണ്ടക്കാട്ടില്‍, ഷാജി വാരാക്കുടി തുടങ്ങിയവര്‍ പ്രശ്നത്തില്‍ അപലപിച്ചു. കെ.എം മാണിയുടെ നേതൃത്വത്തില്‍ നടത്തുന്ന എല്ലാ സമര പരിപാടികള്‍ക്കും യുകെ ഘടകം പിന്തുണ പ്രഖ്യാപിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല