നോര്‍ത്തേണ്‍ അയര്‍ലണ്ട് ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മത് വിപുലമായി ആഘോഷിക്കുന്നു. ഡിസംബര്‍ പതിനെട്ടിന് രാവിലെ 9.30ന് സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാദര്‍. ആന്റണി പെരുമായന്‍ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് നടക്കുന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ സെക്രട്ടറി ജിമ്മി കറുകപ്പറമ്പില്‍ സ്വാഗതം ആശംസിക്കുന്നതും ജോയിന്റ് സെക്രട്ടറി ബിജു എബ്രഹാം സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നതുമാണ്. ട്രഷറര്‍ ബിജോ തോമസ് സംഘടനയുടെ നാളിതുവരെയുള്ള വരവുചെലവ് കണക്കുകള്‍ അവതരിപ്പിക്കുന്നതാണ്.
അദ്ധ്യക്ഷപ്രസംഗം ക്രിസ്തുമസ് സന്ദേശം എന്നിവയ്ക്കുശേഷം സാന്താക്ലോസിന്റെ സന്ദര്‍ശനം കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ ഏരിയ തിരിച്ചുള്ള കരോള്‍ഗാന മത്സരം എന്നിവ ഉണ്ടായിരിക്കുന്നതാണ്. പരിപാടികള്‍ അവതരിപ്പിക്കുവാന്‍ താല്പര്യമുള്ളവര്‍ ഡിസംബര്‍ പത്തിന് മുമ്പ് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ സുനില്‍ വാരിക്കാട്ട്, കിഡ്സ് കോ ഓര്‍ഡിനേറ്റര്‍ ജമീല സോജന്‍ എന്നിവരുടെ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. വിഭവസമൃദ്ധമായ ക്രിസ്മസ് ഡിന്നറോടെ പരിപാടികള്‍ സമാപിക്കുമെന്ന് പ്രസിഡന്റ് സജി പനങ്കാല, സെക്രട്ടറി ജിബി കറുകപ്പറമ്പില്‍ എന്നിവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല