സ്വന്തം ലേഖകൻ: മിസ്റ്റർ യൂണിവേഴ്സ് ചിത്തരേശ് നടേശന്റെ വെഡ്ഡിങ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ഉസ്ബക്കിസ്ഥാൻ സ്വദേശിനി നസീബ നർഷ്യേവയി ഹൈന്ദവാചാരപ്രകാരമുള്ള വിവാഹമാണ് എറണാകുളം പാവക്കുളം ക്ഷേത്രത്തിൽവച്ച് നടന്നത്.
4 വർഷം മുമ്പ് ഉസ്ബക്കിസ്ഥാനിൽ വിവാഹിതരായിരുന്നെങ്കിലും കേരളീയ ശൈലിയിൽ വിവാഹം ചെയ്യണമെന്ന ആഗ്രഹമാണ് ലോക്ഡൗൺ കാലത്ത് സാക്ഷാത്കരിക്കപ്പെട്ടത്.
വിവാഹവസ്ത്രത്തിലുള്ള ചിത്രങ്ങൾക്ക് പുറമേ ജിമ്മില്‍ ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. ചുവന്ന പട്ടു സാരിയാണ് ഇതിൽ നസീബയുടെ വേഷം. ചിത്തരേശ് അനുയോജ്യമായ നിറത്തിലുള്ള മുണ്ടും ഷർട്ടുമാണ് ധരിച്ചിരിക്കുന്നത്. ക്ലൗഡ് സ്റ്റോറി ഫൊട്ടോഗ്രഫിയാണ് ഷൂട്ട് നടത്തിയത്.
കൊങ്ങരംപള്ളിയിൽ നടേശന്റെയും നിർമലയുടെയും മകനായ ചിത്തരേശ് ആദ്യമായി മിസ്റ്റർ യൂണിവേഴ്സ് പട്ടം നേടിയ ഇന്ത്യക്കാരനാണ്. ഡൽഹിയിലെ ഒരു ഡാൻസ് ക്ലാസിൽ വെച്ചാണ് നസീബയെ പരിചയപ്പെടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴിമാറിയതോടെ നാലു വർഷം മുമ്പ് ഉസ്ബക്കിസ്ഥാനിൽ വച്ച് വിവാഹിതരായി.
തുടർന്ന് ഡൽഹിയിലെത്തി വിവാഹം റജിസ്റ്റർ ചെയ്തു. കേരളീയ രീതിയിലുള്ള വിവാഹം അന്നു മുതലുള്ള സ്വപ്നമായിരുന്നെങ്കിലും ചാംപ്യൻഷിപ്പുകളും പരിശീലനവും കാരണം നീണ്ടു പോവുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല