ജസ്റ്റിന് മാത്യൂസ്: മൂന്നാമത് ചിറ്റാരിക്കാല്‍ സംഗമം (2016) നോട്ടിംഗ്ഹാമില്‍ ഒരു ചരിത്ര നിമിഷമാക്കി, ഇനി ഓക്സ്ഫോര്‍ഡിലേക്ക്. മലനിരകളാല്‍ വേലി തീര്‍ത്ത വടക്കന്‍ മലബാറിലെ സുന്ദര ഗ്രാമമായ ചിറ്റാരിക്കാലിന്റെ മക്കള്‍ നോട്ടിംഗ്ഹാമില്‍ ഒത്തുകൂടി തങ്ങളുടെ നല്ല സ്മരണകള്‍ അയവിറക്കുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു. നോട്ടിങ്ഹാമിലെെേ മേരീസ് പാരിഷ് ഹാളില്‍ 26 ആം തീയതി രാവിലെ 9 മണി മുതല്‍ ചിറ്റാരിക്കാലിന്റെ പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളിലായി പറിച്ചുനടപെട്ടവര് എത്തിത്തുടങ്ങി. ശ്രീ ബെന്നി അഗസ്റ്റിന് കിഴക്കേലിന്റെ നേതൃത്വത്തിലുള്ള ടീം സംഗമവേദിയും പ്രോഗ്രാമും അണിയിച്ചൊരുക്കി. ഷെഫീല്ഡ്െേ മേരീസ് കത്തീഡ്രലില്‍ സേവനം ചെയ്യുന്ന മികച്ച പ്രഭാഷകന്‍ കൂടിയായ എൃ സന്തോഷ് വാഴപ്പള്ളി ഈ സ്നേഹസംഗമം ഉത്ഘാടനം ചെയ്തു. തുടര്‍ന്ന് കുടുംബജീവിതം, പാരന്റിങ്തു, ശിക്ഷണം തുടങ്ങിയ വിഷയങ്ങളിലുള്ള പ്രഭാഷണത്തിലൂടെ ഇന്നാട്ടില് ജീവിക്കുമ്പോള്‍ ദമ്പതികള്ക്കുണ്ടായിരിക്കേണ്ട പരസ്പര ബഹുമാനത്തെക്കുറിച്ചും ദൈവാശ്രയത്വത്തെക്കുറിച്ചും കുട്ടികളെ സ്നേഹിച്ചും ശാസിച്ചും വളര്ത്തേണ്ടതിനെകുറിച്ചും വളരെ മനോഹരമായി നര്‍മ്മത്തില്‍ പൊതിഞ്ഞു എൃ സന്തോഷ് സംസാരിച്ചു.
വിവിധപരീക്ഷകളില് ഉന്നത വിജയം നേടിയവരെ ആദരിക്കുകയും സംഗമത്തില്‍ പങ്കെടുത്ത എല്ലാ കുടുംബങ്ങള്‍ക്കും കുട്ടികള്‍ക്കും സംഗമത്തിന്റെ ഓര്‍മക്കായി പ്രത്യേകം ട്രോഫികള്‍ വിതരണം ചെയ്യുകയും ചെയ്തു. കുട്ടികളുടെ വിവിധങ്ങളായ പരിപാടികള്‍ സംഗമത്തിന് വര്‍ണപ്പൊലിമയേകി. നാട്ടിലുള്ള ഒരു വൃക്ക രോഗിയുടെ ചികിത്സാര്‍ത്ഥം നടത്തിയ ചാരിറ്റി ഫണ്ടിലേക്ക് ആയിരത്തോളം പൗണ്ട് സ്വരൂപിച് ചിറ്റാരിക്കാല്‍ സംഗമം മറ്റു സംഗമങ്ങള്‍ക്കു മാതൃകയായി. കൂടുതല്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവച്ചും വരുന്ന ജൂണ്‍ 24 നു ഓക്സ്ഫോര്‍ഡില്‍ വീണ്ടും കാണാമെന്നുമുള്ള തീരുമാനവുമായി നോട്ടിങ്ഹാം സംഗമത്തിന് കൊടിയിറങ്ങി. ചിന്നാര്‍ കാറ്ററിംഗ് ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം സംഗമത്തിന് കൊഴുപ്പേകി. ചിറ്റാരിക്കാല്‍ സംഗമം ഒരു ചരിത്ര അനുഭവമായി മനസ്സില്‍ കുറിച്ചുകൊണ്ട് ഓരോ പങ്കാളികളും ഒരു ദിവസത്തെ സുന്ദരമായ നല്ല നിമിഷങ്ങള്‍ എന്നുമെന്നും ഓര്‍ക്കാനും ഇനിയും ഇങ്ങനെയുള്ള നല്ല ദിവസങ്ങള്‍ ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും, ഒരു ദിവസം മുഴുവനും ശ്രമിച്ചിട്ടും പങ്കുവയ്ക്കാന്‍ പറ്റാതെ പോയ കുറെ കുട്ടിക്കാല ഓര്‍മ്മകള്‍ അടുത്ത സംഗമത്തിന് മധുരമേകാനായി മനസ്സില്‍ സൂക്ഷിച്ചു വൈകുന്നേരം 6 മണിയോടെ എല്ലാവരും സ്വന്തം വീടുകളിലേക്ക് ചേക്കേറി.
Photo link: https://photos.google.com/album/AF1QipOb8R8FJh_fRTzEFGPplZH_fAd9XXcEmMJFmn4
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല