മയക്കുമരുന്നായ ഓപ്പിയം തലച്ചോറിലുണ്ടാക്കുന്ന അതേ പ്രവര്‍ത്തനമാണ് ചോക്ലേറ്റ് തലച്ചോറിലുണ്ടാക്കുന്നതെന്ന് പഠനം. ചോക്ലേറ്റും മറ്റും വീണ്ടും വീണ്ടും കഴിക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് എന്ന് വിശദീകരിക്കാന്‍ ഇനി സാധിക്കും. എലികളിലാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ചോക്ലേറ്റ് കഴിക്കുന്നതിന് മുന്‍പ് തലച്ചോറില്‍ എന്‍കെഫാലിന്‍ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു. തലച്ചോറിലെ ഡോര്‍സല്‍ നിയോസ്ട്രേറ്റത്തില്‍ നിന്നാണ് എന്‍കെഫാലിന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. എലികളില്‍ ഡോര്‍സല്‍ നിയോസ്ട്രാറ്റത്തെ ഉത്തേജിപ്പിക്കാനുളള മരുന്ന നല്കിയതും എന്‍കെഫാലിന്‍ ഉത്പാദിപ്പിക്കുകയും സാധാരണ കഴിക്കാറുളളതിന്റെ ഇരട്ടി ചോക്ലേറ്റ് കഴിക്കുകയും ചെയ്തു.
എന്‍കെഫാലിന്‍ എന്നത് ഓപ്പിയത്തിന്റെ അതേ ഗുണങ്ങളുളള ഒരു എന്‍ഡോര്‍ഫിന്‍ ഹോര്‍മോണ്‍ ആണ്. ഇത് തലച്ചോറിലെ റിസെപ്റ്റര്‍ കോശങ്ങളെ മരവിപ്പിക്കുകയും വേദനയും മറ്റും കുറയ്ക്കുകയയും സന്തോഷം നല്‍കുകയും ചെയ്യുന്നു.കറന്റ് ബയോളജി ജേര്‍ണലിലാണ് കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഡോര്‍സല്‍ നിയോസ്ട്രാറ്റം ചലനത്തെ സ്വാധീനിക്കുന്ന മേഖലയാണ് എന്നാണ് മുന്‍പ് കരുതിയിരുന്നത്. എന്നാല്‍ ഇതിന് മറ്റ് ചില പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കാന്‍ കഴിയുമെന്നാണ് അടുത്തിടെ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
പൊണ്ണത്തടിയന്മാരായ ആളുകള്‍ക്ക് ഭക്ഷണം കാണുമ്പോഴും മയക്കുമരുന്നിന് അടിമകളായ ആളുകള്‍ക്ക് മയക്കുമരുന്ന് കാണുമ്പോഴും തലച്ചോറിലെ ചില പ്രത്യേക മേഖലകളില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ടെന്ന് മുന്‍പ് നടത്തിയ പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. എന്തിലെങ്കിലും അഡിക്ടായ ആളുകളില്‍ എന്‍കെഫാലിന്‍ എന്ന ന്യൂറോട്രാന്‍സ്മിറ്റര്‍ നടത്തുന്ന പ്രവര്‍ത്തനമാണ് അവര്‍ കൂടുതല്‍ കഴിക്കാന്‍ കാരണമാകുന്നതെന്നാണ് മിഷിഗെണ് യൂണിവേഴ്സിറ്റിയിലെ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല