ഈ ഡാര്‍ക്ക് ചോക്കളേറ്റ് ഒരു മഹാ സംഭവം തന്നെയാണെന്നാണ് സമീപ കാലത്ത് നടന്ന പഠനങ്ങള്‍ എല്ലാം തന്നെ തെളിയിക്കുന്നു. ‘ചോക്കഹോളിക്’ ആകുന്നത് ഗുണകരമാണെന്ന് കണ്ടെത്തിയ ആദ്യ പഠനം ചോക്കളെറ്റ് ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കും എന്നുള്ളതായിരുന്നു അതിന് തൊട്ട് പിന്നാലെ വന്ന മറ്റൊരു പഠനത്തില്‍ 15 മിനുട്ട് വ്യായാമം ചെയ്യുന്നതിന് തുല്യമാണ് ചോക്കളെറ്റ് കഴിക്കുന്നതെന്നും കണ്ടെത്തി, ദേ ഇപ്പോള്‍ ഏറ്റവും ഒടിവിലായി ചോക്കളേറ്റ് കഴിക്കുന്നത് സ്ത്രീകളില്‍ സ്ട്രോക്ക് ഇല്ലാണ്ടാക്കാന്‍ ഇടയാക്കുമെന്നും കണ്ടെത്തിയിരിക്കുന്നു!
ചോക്കളേറ്റ് കഴിക്കാന്‍ ഒരു കാരണം കൂടി ഒരുക്കി തന്നത് സ്റ്റോക്ക്ഹോം കരോളിസ്ക ഇന്‍സ്റ്റിട്യൂട്ടിലെ സുസന്ന ലാര്‍സന്റെ നേതൃത്വത്തില്‍ നടന്ന ഗവേഷണമാണ്. 49 മുതല്‍ 83 വയസു വരെ പ്രായമുള്ള 33000 സ്ത്രീകളില്‍ ശാസ്ത്രഞ്ജര്‍ നടത്തിയ പഠനത്തില്‍ എത്രത്തോളം കൂടുതല്‍ ചോക്കളേ റ്റ് സ്ത്രീകള്‍ കഴിക്കുന്നുവോ അത്രത്തോളം സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യത കുറയുമെന്നാണ് കണ്ടെത്തിയത്.
ഇനി ഇതിന്റെ രഹസ്യം എന്താണെന്ന് നോക്കാം, ഡാര്‍ക്ക് ചോക്കളേറ്റില് അടങ്ങിയിരിക്കുന്ന ഫ്ലേവനോയിഡ് ആണ് ഈ ചോക്കളേറ്റിനെ ആരോഗ്യപ്രഥം ആക്കുന്നതിനു പിന്നില്‍, ഈ ഫ്ലേവനോയിഡ് സ്ട്രോക്കിനു കാരണമായ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ കഴിവുള്ളതാണ്. സംഗതി ഇങ്ങനെയൊക്കെ ആണേലും ചോക്കളേറ്റ് അധികം അകത്താക്കുന്നത് നല്ലതല്ലെന്നും ഗവേഷകര്‍ പറയുന്നുണ്ട്, കാരണം മറ്റൊന്നും കൊണ്ടല്ല വില്ലന്‍ ചോക്കളേറ്റിലെ ഉയര്‍ന്ന കലോറിയും, ഫാറ്റും, ഷുഗറും ഒക്കെ തന്നെ.
1997 മുതല്‍ പത്ത് വര്‍ഷത്തോളം നടത്തിയ പഠനത്തില്‍ നിന്നാണ് ഗവേഷകര്‍ ഈ കണ്ടെത്തലില്‍ എത്തി ചേര്‍ന്നത്. പഠനത്തിനു വിധേയരായ സ്ത്രീകളില്‍ 45 ഗ്രാം ചോക്കെലെറ്റ് ഓരോ ആഴ്ചയും കഴിച്ചവരില്‍ ആയിരത്തില്‍ 2 .5 പേര്‍ക്ക് ഓരോ വര്‍ഷവും സ്ട്രോക്ക് ഉണ്ടായപ്പോള്‍ വെറും 8 .9 ഗ്രാം കഴിച്ചവരില്‍ ആയിരത്തില്‍ 7.9 പേര്‍ക്കാണ് ഓരോ വര്‍ഷവും സ്ട്രോക്ക് ഉണ്ടായത്. പഠനത്തിന്റെ വിശദ വിവരങ്ങള്‍ അമേരിക്കന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല