ചോക്കലേറ്റ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമ്മുടെ നാവില്‍ വെള്ളമൂറും അങ്ങനെയെങ്കില്‍ താമസിക്കുന്നത് ചോക്കലേറ്റ് കൊണ്ട് നിര്‍മിച്ച മുറിയില്‍ ആണെങ്കിലോ? റൂമെപ്പോള്‍ വയറ്റിലായെന്നു ചോദിച്ചാല്‍ മതിയല്ലേ? റഷ്യയിലെ കലിനിന്‍ഗ്രാഡിലുളള ഒരു ഷോപ്പിംഗ് മാള്‍ അഞ്ചാമത്തെ വാര്‍ഷികം ആഘോഷിച്ചപ്പോള്‍ വായില്‍ വെളളമൂറിയിട്ട് നാട്ടുകാര്‍ക്ക് ആ വഴി നടക്കാന്‍ കഴിയില്ലായിരുന്നു. കാരണം, ചോക്കലെട്ട് തന്നെ, ആഘോഷത്തിനു മാറ്റുകൂട്ടാന്‍ വേണ്ടി ഉടമകള്‍ മാളിനുളളില്‍ ചോക്ലേറ്റുകൊണ്ട് ഒരു മുറി തീര്‍ക്കുയായിരുന്നു.
ഇരുപത് ചതുരശ്രയടിയുളള മുറിയുടെ അടുത്തുചെന്നാല്‍ തന്നെ കൊതിപ്പിക്കുന്ന ചോക്ലേറ്റ് മണമായിരുന്നു. മുറിക്കുളളിലെ സോഫയടക്കമുളള ഫര്‍ണിച്ചറും കാര്‍പറ്റും കൗതുകവസ്‌തുക്കളും പോലും ചോക്ലേറ്റുകോണ്ടാണ് നിര്‍മ്മിച്ചത്. ഇതിനായി 420 കിലോഗ്രാം ചോക്ലേറ്റാണ് ഉപയോഗിച്ചത്- 40 ശതമാനം കറുപ്പ് ചോക്ലേറ്റും 40 ശതമാനം മില്‍ക്ക് ചോക്ലേറ്റും 20 ശതമാനം വെളുത്ത ചോക്ലേറ്റും. എന്തായാലും നവംബര്‍ 18 ന് കലിനിന്‍ഗ്രാഡ് ഷോപ്പിംഗ് മാള്‍ സന്ദര്‍ശിച്ചവര്‍ക്കെല്ലാം ഈ മുറിയുടെ ഓരോ ചെറിയ കഷണം രുചിക്കാന്‍ കഴിഞ്ഞു. മുറി ചെറിയ കഷണങ്ങളാക്കിയാണ് സന്ദര്‍ശകര്‍ക്ക് മധുരം നല്‍കിയത്!
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല