സ്വന്തം ലേഖകന്‍: ‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് എന്റെ കൈയ്യില്‍’ മാധ്യമ പ്രവര്‍ത്തകയെ കണ്ടപ്പോള്‍ ക്രിസ് ഗെയിലിന്റെ നാവ് വീണ്ടും വിളയാടി. മാധ്യമ പ്രവര്‍ത്തകയോട് ദ്വയാര്‍ത്ഥ പ്രയോഗം നടത്തി വെട്ടിലായ ചരിത്രമുള്ള വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല്‍ വീണ്ടും വിവാദത്തില്‍.
‘ലോകത്തിലെ ഏറ്റവും വലിയ ബാറ്റ് തന്റെ പക്കലാണെന്നായിരുന്നു ഇത്തവണ ഗെയ്ല്‍ പറഞ്ഞത്. ബ്രിട്ടനില്‍ ദി ടൈംസിലെ റിപ്പോര്‍ട്ടര്‍ ഷാര്‍ലറ്റ് എഡ്വേര്‍ഡ്‌സിനോടാണ് ഗെയ്ല്‍ ഇക്കാര്യം തട്ടിവിട്ടത്. തന്നെ കാണാന്‍ നല്ലതായത് കൊണ്ടാണ് യുവതികള്‍ പണം എറിഞ്ഞ് തന്റെയൊപ്പം വരുന്നതെന്നും ക്രിസ് ഗെയ്ല്‍ കൂട്ടിച്ചേര്‍ത്തു.
എത്ര കറുത്ത വര്‍ഗക്കാരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട് എന്നും പലരോടൊപ്പം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോ എന്നും ഗെയ്ല്‍ ചോദിച്ചതായി മാധ്യമ പ്രവര്‍ത്തക പറഞ്ഞു. വനിതാ മാധ്യമ പ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ നേരത്തെയും വിവാദത്തിലായിട്ടുള്ള ക്രിസ് ഗെയ്‌ലിന് ഇതൊന്നും പുതുമയല്ല എന്ന മട്ടാണ്.
കഴിഞ്ഞ ജനുവരിയില്‍ ബിഗ് ബാഷ് ലീഗിനിടെ ചാനല്‍ 10 ന്റെ അവതാരകയോട് മോശമായി പെരുമാറിയതിന് ഗെയിലിന് പിഴ കിട്ടിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല