1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 19, 2016

സ്വന്തം ലേഖകന്‍: ബോളിവുഡ് നടിയുമൊത്തുള്ള ക്രിക്കറ്റ് താരം ക്രിസ് ഗെയിലിന്റെ സെഞ്ചുറി ആഘോഷത്തിന്റെ ചിത്രങ്ങള്‍ പുറത്ത്. മൈതാനത്ത് മാത്രമല്ല, പുറത്തും ഹോട്ടാണ് ക്രിസ് ഗെയില്‍. ആഡംബര ജീവിതത്തിന് പ്രശസ്തനായ വെസ്റ്റ് ഇന്‍ഡീസ് സൂപ്പര്‍ താരം ഇത്തവണ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചത് ട്വൊന്റി20 ലോകകപ്പിലെ സെഞ്ചുറി നേട്ടം ആഘോഷിച്ചതിന്റെ പേരിലാണ്.

ക്രിസ് ഗെയില്‍ സെഞ്ചുറി നേട്ടം ബോളിവുഡ് നടിക്കൊപ്പം ആഘോഷിക്കുന്ന ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇംണ്ടിനെതിരെ നടന്ന മത്സരത്തില്‍ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ചുറി എന്ന റെക്കോര്‍ഡ് ഗെയില്‍ നേടിയിരുന്നു. ഇതിന് പിന്നാലെ മത്സരത്തിന് ശേഷമുള്ള പാര്‍ട്ടിയില്‍ ബോളിവുഡ് താരം സ്‌നേഹ ഉള്ളാലിനൊപ്പം ഗെയില്‍ വിജയം ആഘോഷിക്കുന്ന ചിത്രങ്ങളാണ് വൈറലായത്.

സ്‌നേഹ ഉള്ളാലാണ് ട്വിറ്ററിലൂടെ ഗെയിലിനൊപ്പമുള്ള ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഐശ്വര്യ റായിയുടെ രൂപസാദൃശ്യമുള്ള സ്‌നേഹ കര്‍ണ്ണാടകയിലെ മംഗലാപുരം സ്വദേശിനിയാണ്. 2005 ല്‍ സല്‍മാന്റെ നായികയായി ലക്കി: നോ ടൈം ഫോര്‍ ലവ് എന്ന ഹിന്ദി സിനിമയിലൂടെയായിരുന്നു സ്‌നേഹയുടെ അരങ്ങേറ്റം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.