ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടോപ് സ്കോററായത് വെറുതെയായില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം വെടിക്കെട്ട് ബാറ്റ്സ്മാന്‍ ക്രിസ് ഗെയില്‍ വെസ്റ്റിന്‍ഡീസ് ഏകദിന ടീമില്‍ തിരിച്ചെത്തി.
കോച്ച് ഓട്ടിസ് ഗിബ്സനെതിരെ പരസ്യ വിമര്‍ശനം നടത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം ക്രിസ് ഗെയിലിനെ ടീമില്‍ നിന്ന് ഒഴിവാക്കിയത്. എന്നാല്‍ ഐ പി എല്‍ ക്രിക്കറ്റില്‍ ക്രിസ് ഗെയില്‍ സംഹാരതാണ്ഡവമാടിയപ്പോള്‍ വിന്‍ഡീസ് ടീം അധികൃതര്‍ക്ക് അത് കണ്ടില്ലെന്ന് നടിക്കാനായില്ല.
വെസ്റ്റിന്‍ഡീസ് പ്രധാനമന്ത്രിയുള്‍പ്പടെയുള്ളവര്‍ ഇടപെട്ടതോടെയാണ് ഗെയിലിന്‍റെ മടങ്ങിവരവ് യാഥാര്‍ത്ഥ്യമായത്.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിലാണ് ഗെയില്‍ ഇടം കണ്ടെത്തിയിട്ടുള്ളത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല