സ്വന്തം ലേഖകൻ: സമൂഹമാധ്യമങ്ങളില്‍ വൈറലായി ഇരുകൈകളും കൊണ്ട് പൂര്‍ണചന്ദ്രനെ കയ്യിലേന്തിയ യേശുവിന്റെ ചിത്രം. ബ്രസീലിലെ റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റിഡീമര്‍ പ്രതിമയുടെ പശ്ചാത്തലത്തില്‍ നിന്നെടുത്ത ചിത്രമാണിത്. ലിയോനാര്‍ഡോ സെൻസ് എന്ന ഫോട്ടോഗ്രാഫറാണ് ചിത്രത്തിന് പിന്നില്‍.
മൂന്ന് വര്‍ഷത്തെ ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഒടുവില്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്.അദ്ദേഹം തന്‍റെ ഇന്‍സ്റ്റഗ്രാം ഹാന്‍ഡിലില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാവുകയായിരുന്നു. ഇന്‍സ്റ്റഗ്രാമില്‍ ചിത്രത്തിന് 7 ലക്ഷത്തിനടുത്ത് ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്.
മൂന്ന് വർഷത്തെ ശ്രമങ്ങൾ പരാജയപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ഒടുവില്‍ ചിത്രം ക്യാമറയില്‍ പകര്‍ത്തുന്നത്.കഴിഞ്ഞ ജൂൺ 4 നായിരുന്നു ചിത്രമെടുത്തത്. പ്രതിമയിൽ നിന്ന് ഏഴ് മൈൽ അകലെയുള്ള നിറ്റെറോയിയിലെ റിയോ ഡി ജനീറോ മുനിസിപ്പാലിറ്റിയിലെ ഇക്കാരായ് ബീച്ചിൽ നിന്നാണ് ചിത്രം എടുത്തിരിക്കുന്നത്. ചിത്രം എടുക്കുന്നതിന് മുന്നോടിയായി ചന്ദ്രന്റെ വിന്യാസം പഠിക്കാൻ കഴിഞ്ഞ മൂന്ന് വർഷം ചെലവഴിച്ചതായി അദ്ദേഹം ബ്രസീലിയൻ മാധ്യമമായ ഔട്ട്ലെറ്റ് ജി 1 നോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല