പ്രാര്‍ഥനയിലൂടെ രോഗശാന്തി നല്‍കും എന്നവകാശപ്പെട്ട ഒരു സംഘത്തിന് ബ്രിട്ടനില്‍ വിലക്ക്. ഇവര്‍ക്കെതിരെ പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാച്ച്ഡോഗാണ്വിലക്ക് ഏര്‍പ്പെടുത്തിയത്. തെരുവുകളില്‍ രോഗശാന്തി എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ പരുപാടി ബാത്തിലെ തെരുവുകളില്‍ നടത്തി വരികയായിരുന്നു. പക്ഷെ നിരീശ്വരവാദികള്‍ ഇതിനെതിരെ ശക്തമായി പ്രതികരിച്ചു. ശാരീരികമായി വൈകല്യം ഉള്ളവര്‍ക്ക് ഇത് വ്യാജമായ പ്രതീക്ഷകള്‍ നല്‍കും എന്ന് നിരീശ്വരവാദിയായ ഹെയ്ളി സ്ടീവന്‍സ് അഭിപ്രായപ്പെട്ടു അതിനാല്‍ തന്നെയാണ് ഇതിനു നിരോധനമേര്‍പ്പെടുത്തിയത്.
നിരോധനത്തിന് എതിരെ ക്രിസ്ത്യാനികള്‍ രംഗത്ത് ഇറങ്ങിയിട്ടുണ്ട്. തങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനത്തെയാണ് ഇപ്പോള്‍ നിരോധിച്ചത് എന്നാണു ഇവര്‍ പറയുന്നത്. ദൈവത്തിനു രോഗങ്ങള്‍ ഭേദമാക്കുവാന്‍ കഴിയും എന്നാണു ക്രിസ്ത്യാനികളുടെ വിശ്വാസം. എന്നാല്‍ ഇപ്പോള്‍ ഈ സംഘം പറയുന്നത് മരുന്നുകള്‍ക്കൊപ്പം പ്രാര്‍ഥനകള്‍ക്കൊപ്പം രോഗം ഭേദമാക്കാന്‍ സഹായിക്കും എന്ന് മാത്രമാണ്. വിശ്വാസത്തെപറ്റി ഇത് പോലെ അബദ്ധങ്ങള്‍ വിളിച്ചു പറയുന്നത് എല്ലാവരെയും ഒരു പോലെ തെറ്റിദ്ധരിപ്പിക്കും എന്ന് എതീസ്റ്റ് അസോസിയേഷന്‍ അറിയിച്ചു.
എന്നാല്‍ തങ്ങളുടെ വിശ്വാസങ്ങളും അനുഭവങ്ങളും മാത്രമാണ് തങ്ങള്‍ തുറന്നു പറയുന്നത് എന്നും അവയെ നിരോധിക്കുന്നത് തങ്ങളുടെ വിശ്വാസങ്ങളെ നിരോധിക്കുന്നതിനു തുല്യമാണെന്ന് ഈ ക്രിസ്ത്യന്‍ കൂട്ടം അഭിപ്രായപ്പെട്ടു. ഇവരുടെ പ്രചാരണത്താല്‍ ചികിത്സ ആവശ്യമുള്ള രോഗങ്ങള്‍ പലപ്പോഴും ചികിത്സിക്കപ്പെടാതെ പോയേക്കാം എന്ന് സ്റ്റീവന്‍സ് ആരോപിച്ചു. ഇത് ക്രിസ്തീയ വിശ്വാസത്തെ ചൂഷണം ചെയ്യലാണെന്നും താന്‍ ഒരു വിശ്വാസത്തെയും മുറിവേല്‍പ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
രോഗശാന്തി വരുത്തുന്നത് ദൈവമായാലും, അല്ലാഹു ആയാലും ആയാലും അത് താന്‍ ശ്രദ്ധിക്കുന്നില്ല എന്നാല്‍ തങ്ങളാണ് എന്നുള്ള അവകാശവാദങ്ങളെ ഭയക്കണം. പ്രതീക്ഷക്ക് വകയില്ലാത്തവര്‍ക്ക് പ്രതീക്ഷ നല്‍കുന്നത് വലിയ കുറ്റം തന്നെയാണ്.ഈ കൃസ്ത്യന്‍ കൂട്ടായ്മയുടെ വെബ്സൈറ്റിലും , ലഘുലേഘകളിലും പ്രത്യേകം ചില രോഗങ്ങള്‍ക്ക് മാത്രമാണ് ശാന്തി എന്ന് പറഞ്ഞിട്ടുള്ളത്. ഇത് അംഗീകരിക്കുവാന്‍ എങ്ങിനെ കഴിയും എന്നാണു നിരീശ്വരവാദികള്‍ ചോദിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല