1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2011

ക്രിസ്തുമതത്തില്‍ വിശ്വസിച്ചു എന്ന ഒറ്റ കാരണത്താല്‍ ഇറാനിലെ പുരോഹിതന് വധശിക്ഷ. ടെഹ്റാനില്‍നിന്ന് നൂറ്റിയമ്പത് കിലോമീറ്റര്‍ മാറി റാസ്ത് എന്ന ചെറുനഗരത്തിലെ ഇവാഞ്ചലിക്കല്‍ ചര്‍ച്ചിന്റെ പുരോഹിതന്‍ ആയിരുന്ന യൂസഫ് നാദര്‍ഖാനി എന്നയാളെയാണ് വധശിക്ഷയ്ക്ക് വിധിക്കാന്‍ ഇറാനിലെ കോടതി വിധിച്ചിരിക്കുന്നത്. 2009ലാണ് യൂസഫിനെ ഇറാനിയന്‍ പോലീസ് അറസ്റ്റുചെയ്തത്. മുസ്ലീം മതവിശ്വസായായിരുന്ന യൂസഫ് പിന്നീട് പ്രൊട്ടസ്റ്റന്റ് മതത്തില്‍ ചേരുകയായിരുന്നു.

പ്രൊട്ടസ്റ്റന്റ് മതത്തില്‍ വിശ്വസിക്കാന്‍ തുടങ്ങിയ യൂസഫ് വീട്ടില്‍വെച്ച് പ്രാര്‍ത്ഥിക്കാനും തുടങ്ങി. പ്രാര്‍ത്ഥിക്കാന്‍ തുടങ്ങിയെന്നത് കൂടാതെ പ്രൊട്ടസ്റ്റന്റ് മതത്തിലെ പുരോഹിതനാകാനും യൂസഫ് തീരുമാനിച്ചു. അതിനെത്തുടര്‍ന്നാണ് യൂസഫ് അറസ്റ്റിലായത്. എന്നാല്‍ പ്രൊട്ടസ്റ്റന്റ് മതത്തെ തള്ളിപ്പറഞ്ഞാല്‍ വധശിക്ഷയില്‍നിന്ന് ഒഴിവാക്കാമെന്ന് ഇറാനിലെ കോടതി യൂസഫിന് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ യൂസഫ് അതിന് തയ്യാറായില്ല.

മൂന്ന് തവണയിലധികം മാറ്റിവെച്ചതാണ് യൂസഫിന്റെ വധശിക്ഷയെന്നാണ് അറിയാന്‍ കഴിയുന്നത്. ക്രിസ്ത്യന്‍ മതത്തെ തള്ളിപ്പറഞ്ഞാല്‍ തിരിച്ചുകിട്ടുന്ന ജീവിതം തനിക്ക് വേണ്ടെന്ന നിലപാടാണ് യൂസഫ് ഇപ്പോള്‍ എടുത്തിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.