അലക്‌സ് വര്‍ഗീസ്
ക്രിസ്റ്റ്യന്‍ റിവൈവല്‍ യൂറോപ്പ് കണ്‍വെന്‍ഷന് തുടക്കമായി. വിയന്ന ഡോണാസ് സിറ്റി കാത്തലിക് ചര്‍ച്ചില്‍ നടന്ന ബൈബിള്‍ കണ്‍വെന്‍ഷനില്‍ കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളജ് മുന്‍ പ്രിന്‍സിപ്പളും അമൃതധാരാ വചനസുധ ടിവി പ്രഭാഷകരായ പ്രൊഫ എംവൈ യോഹന്നാനും മുഖ്യ സുവിശേഷ സന്ദേശം നല്‍കി.
19ന് മലയാളീ സമൂഹം ക്രമീകരിച്ച യോഗത്തില്‍ പ്രൊഫ എംവൈ യോഹന്നാന്‍ തിരുവചന സന്ദേശങ്ങള്‍ നല്‍കി. വരുന്ന ദിവസങ്ങളില്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഒരുക്കിയ കണ്‍വെന്‍ഷനുകളില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല