സ്വന്തം ലേഖകന്‍: സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്‌സുള്ള കായിക താരം ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. റയലിന്റെ സൂപ്പര്‍ താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോ പോര്‍ച്ചുഗീസ് ടീമിന്റെ കുന്തമുന കൂടിയാണ്.
സോഷ്യല്‍ മീഡിയയില്‍ ഏറ്റവും അധികം സ്വാധീനമുള്ള കായിക താരമെന്ന റെക്കോര്‍ഡാണ് റൊണാള്‍ഡോ ഇത്തവണ സ്വന്തമാക്കിയത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇന്‍സ്റ്റഗ്രാമിലുമായി ക്രിസ്റ്റിയുടെ ഫോളോവേഴ്‌സിന്റെ എണ്ണം 20 കോടി കവിഞ്ഞു.
സോഷ്യല്‍ മീഡിയ കണക്കുകള്‍ പഠിക്കുന്ന ഹൂക്കിറ്റ് ഡോട് കോമാണ് ക്രിസ്റ്റിയാനോയുടെ ഫോളോവേഴ്‌സ് 200 ദശലക്ഷം പിന്നിട്ടതായി കണ്ടെത്തിയത്. ഫേസ്ബുക്കില്‍ 109.7 ദശലക്ഷം ആള്‍ക്കാരാണ് ക്രിസ്റ്റിയാനോയുടെ ഫോളോവേഴ്‌സ്. ട്വിറ്ററില്‍ ഇത് 40.7 ദശലക്ഷവും ഇന്‍സ്റ്റഗ്രാമില്‍ 49.6 ദശലക്ഷവുമാണ്.
ബാഴ്‌സലോണ താരം ലിയൊണല്‍ മെസ്സിക്ക് സോഷ്യല്‍മീഡിയയില്‍ 120.8 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. മെസിയാകട്ടെ ഇതുവരെ ട്വിറ്റര്‍ എക്കൗണ്ട് തുറന്നിട്ടുമില്ല. ബാസ്‌കറ്റ് ബോള്‍ താരങ്ങളായ ലീബ്രോണ്‍ ജെയിംസ്, മൈക്കല്‍ ജോര്‍ദാന്‍, കോബ് ബ്രിയാന്റ്, കെവിന്‍ ഡ്യുരാന്റ്, സ്‌റ്റെഫ് ക്യുരി എന്നിവരെയാണ് ക്രിസ്റ്റിയാനോ മറികടന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല