സ്വന്തം ലേഖകൻ: ക്രിസ്തുമസ് അടുത്തതോടെ കടകളിലെല്ലാം അഭൂതപൂര്‍വ്വമായ തിരക്ക് അനുഭവപ്പെടുന്നു. ടെസ്‌കൊയില്‍ കസ്റ്റമര്‍ ട്രോളി ലഭിക്കാന്‍ വേണ്ടി കൈക്കൂലി നല്‍കുന്ന സാഹചര്യം പോലും എത്തിയിരിക്കുകയാണ് എന്ന് എക്സ്പ്രസ്സ് യു കെ റിപ്പോര്‍ട്ട് ചെയ്യുന്നു. അവസാന നിമിഷ ഷോപ്പിംഗിന്റെ തിരക്കില്‍ പലയിടങ്ങളിലും ഷെല്‍ഫുകള്‍ പെട്ടെന്ന് ഒഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. വെയില്‍സ്, ന്യുപോര്‍ട്ടിലെ സ്റ്റോറിലാണ് രസകരമായ സംഭവം നടന്നത്.
സ്റ്റോറിലെ ഒരു ജീവനക്കാരന്‍ പറഞ്ഞത്, ഒരു ഉപഭോക്താവ്, തൊട്ടടുത്ത് ട്രോളിയുമായി നില്‍ക്കുന്ന ഉപഭോക്താവിനോട് പറഞ്ഞത്, ട്രോളി കൈമാറിയാല്‍ അഞ്ച് പൗണ്ട് വരെ കൈക്കൂലി നല്‍കാം എന്ന് പറഞ്ഞു എന്നാണ്. മാത്രമല്ല, ട്രോളിക്ക് വേണ്ടി മറ്റു രണ്ട് ഉപഭോക്താക്കള്‍ തമ്മില്‍ പിടിവലി നടന്നതായും ഈ ജീവനക്കാരന്‍ വെളിപ്പെടുത്തി. ഷോപ്പിംഗ് കഴിഞ്ഞ് പണമടയ്ക്കാന്‍ നിര്‍ല്‍ക്കുന്നവരുടെ നീണ്ട ക്യുവും പല സ്റ്റോറുകളിലും കാണപ്പെട്ടു.
അതിരാവിലെ അഞ്ചു മണി മുതല്‍ തന്നെ ഉപഭോക്താക്കള്‍ എത്താന്‍ തുടങ്ങിയതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ജീവനക്കാരന്‍ പറഞ്ഞു. വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. രാവിലെ8 മണി ആകുമ്പോഴേക്കും ഷെല്‍ഫുകള്‍ ഒഴിയുകയാണ്. സാധനം വാങ്ങി തിരിച്ചു പോകുന്ന ഉപഭോക്താക്കള്‍ക്കൊപ്പം മറ്റ് ഉപഭോക്താക്കള്‍ കാറിന് സമീപം വരെ പോകുന്നുണ്ട്. ഒഴിയുന്ന ട്രോളികള്‍ കരസ്ഥമാക്കുവാനാണിത്.
പല സൂപ്പര്‍മാര്‍ക്കറ്റുകളിലും ഇന്നലെയും മിനിഞ്ഞാന്നുമായി നീണ്ട ക്യു ആണ് ദൃശ്യമായത്. പലയിടങ്ങളിലും പുറത്ത് നിരത്തിലേക്കും ക്യു നീണ്ടു സ്വാന്‍സീ മേഖലയില്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ്. ക്യുവില്‍ ഇടം പിടിച്ചവര്‍ തമ്മിലും ഉന്തുംതള്ളും നടക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല