1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 12, 2011

ക്രിസ്തുമസ് സീസണ്‍ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്തുമസ് ഷോപ്പിങ്ങിനായി വന്‍ തിരക്കാണ് എവിടെയും അനുഭവപ്പെടുന്നത്. എന്നാല്‍ ഇപ്രാവശ്യത്തെ ചെലവ് ചുരുക്കലിന്റെ ഭാഗമായി വ്യത്യസ്തമായ ഓഫറുകളാണ് ഹൈ സ്ട്രീറ്റും ഓണ്‍ലൈന്‍ വെബ്സൈറ്റുകളും നല്‍കുന്നത്.

ഈ വര്‍ഷാവസാന ഷോപ്പിംഗ്‌ ഉത്സവത്തിനു ചുക്കാന്‍ പിടിക്കാന്‍ ഷോപ്പിംഗ്‌ സൈറ്റുകളിലെ ഭീമന്മാരായ ആമസോണും പ്ലേ ഡോട്ട് കോമും ഹൈസ്ട്രീറ്റ്‌ ഭീമന്മാരായ എച്ച്.എം.വി., വാട്ടര്‍ സ്റ്റോണ്‍ തുടങ്ങിയവയുമായി മത്സരത്തിലാണ്. പക്ഷെ ക്രിസ്തുമസ് ഷോപ്പിങ്ങിനായി ഏറ്റവും വിലകുറവ് ഓണ്‍ലൈന്‍ സൈറ്റുകള്‍ ആയിരിക്കുമോ അതോ ഹൈസ്ടീറ്റോ? നമുക്ക് നോക്കാം… ഈ ക്രിസ്തുമസിനു ലഭ്യമായ ഇവരുടെ വില വിവരങ്ങള്‍ നമുക്ക് ഒന്ന് ഒത്തു നോക്കാം

ഡി.വി.ഡി
കൃസ്തുമസ് മദ്ധ്യാഹ്നങ്ങള്‍ ഡി.വി.ഡി കളില്ലാതെ പൂര്‍ണമാകുകയില്ല.ഹൈ സ്ട്രീടുകലെക്കാള്‍ നല്ല ഓഫര്‍ കൊടുക്കുന്നത് ഓണ്‍ലൈന്‍ സൈറ്റുകള്‍ തന്നെയാണ്.കഴിഞ്ഞവര്ഷം മുതല്‍ ഹൈസ്ട്രീടും വില കുറച്ചു മത്സരത്തില്‍സജീവമാകാന്‍ ശ്രമിച്ചു എങ്കിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ തന്നെയാണ് ഇപ്പ്രാവശ്യവും മുന്‍പില്‍ നില്‍ക്കുന്നത്

Product High street price Online price Online shop Online saving
Downton Abbey Series 2 £24.99 £14.97 Amazon 40%
Cars 2 £14.99 £10.95 The Hut 27%
Bridesmaids £12.99 £9.97 Amazon 23%
Mark Watson Live £14.99 £12.99 Play.com 13%
Idiot Abroad Series 1&2 £24.99 £21.99 Play.com 12%

ഈ പട്ടികയില്‍ നിന്നും നമുക്ക് നിസ്സാരമായി മനസിലാക്കാമല്ലോ ഓണ്‍ ലൈന്‍സൈറ്റുകള്‍ ആണ് ലാഭകരം എന്ന്.

സി.ഡി

ഡിജിറ്റല്‍ ഡൌണ്‍ലോഡ് ഈ വിപണിയെഅല്പമൊന്നു ഉലച്ചിട്ടുണ്ട് എങ്കിലും മല്‍സരം നിലനില്‍കുന്നുണ്ട്

Product High street price Online price Online shop Online saving
Adele — 21 £9.99 £6.99 Play.com 30%
Now 80 £14.99 £10.99 Amazon 26%
Will Young — Echoes £9.99 £7.49 CD Wow! 25%
Westlife — Greatest Hits £9.99 £7.99 CD Wow! 20%
Take That – Progress Live £9.99 £8.95 The Hut 10%

ഓണ്‍ലൈന്‍ വിലക്കുറവിന് മുന്‍പില്‍ ഹൈട്രീടിനു പിടിച്ചു നില്‍കാന്‍ കഴിയും എന്ന് തോനുന്നില്ല.ക്രിസ്മസിന്റെ സംഗീതം ഓണ്‍ലൈന്‍ സൈറ്റുകള്‍ പിടിച്ചടക്കും എന്ന് തന്നെ കരുതാം.വെസ്റ്ലൈഫിന്റെയും അടെലിന്റെയും സംഗീതത്തില്‍ നിറഞ്ഞുതുളുമ്പട്ടെ ഈ ക്രിസ്തുമസ്

പുസ്തകങ്ങള്‍

ക്രിസ്തുമസിന് പുസ്തകങ്ങള്‍ സമ്മാനിക്കുക സാധാരണമാണ് അതിനാല്‍ തന്നെ മികച്ച വിപണിയാണ് പുസ്തകങ്ങള്‍ക്ക് ഇപ്പ്രാവശ്യം.

Product High street price Online price Online shop Online saving
Jamie’s Great Britain £15 £7 Sainsbury’s Entertainment 53%
The Sense of an Ending — Julian Barnes £9.99 £5 Sainsbury’s Entertainment 50%
Inheritance — Christopher Paolini £9.50 £7 Sainsbury’s Entertainment 26%
Walter Isaacson — Steve Jobs: Biography £20 £11.97 Amazon 40%
A.D. Miller — Snowdrops (soft back) £5.99 £3.84 Amazon 36%

കമ്പ്യൂട്ടര്‍ ജീവിതത്തിനിടയില്‍ എവിടെയോ വച്ച് നഷ്ടപെടുകയായിരുന്നു വായന എങ്കിലും ഓണ്‍ലൈന്‍ വഴിയും ബുക്സ്‌ വാങ്ങിക്കാം അല്ലെങ്കില്‍ എത്തിച്ചു കൊടുക്കാം എന്നുള്ള സൌകര്യവും ഓണ്‍ലൈന്‍ പുസ്തക വിപണി ഉഷാറാക്കുന്നുണ്ട്.

വീഡിയോ ഗെയിംസ്

ഹൈസ്ട്രീടില്‍ നിന്നും ഈ വിപണിയും ഓണ്‍ലൈന്‍ സൈറ്റുകള്‍ പിടിച്ചടക്കുകയാണ്.ഓണ്‍ ലൈനിലൂടെയുള്ള ഇടവും വിലകൂടിയ എക്സ് ബോക്സ് വില32.99 പൌണ്ടാണ് എന്നാല്‍ ഹൈ സ്ട്രീറ്റില്‍ ഇതേ വീഡിയോ ഗെയിമിന് 42.99 പൌണ്ട് ആണ്.

Product High street price Online price Online shop Online saving
Assassins Creed Revelations (X-Box) £42.99 £32.99 Gamestation 23%
Batman Arkham City (X-Box) £44.99 £32.99 GAME.co.uk 23%
Black Eyed Peas Experience (Wii) £29.99 £22.49 Gamestation 25%

ഇപ്പ്രാവശ്യം കുട്ടികള്‍ക്ക് നല്‍കാന്‍ വിലകുരവില്‍ നല്ലൊരു സമ്മാനമാണ് ഓണ്‍ലൈന്‍ സൈറ്റുകള്‍ അവസരമൊരുക്കുന്നത്.

സൌന്ദര്യ വര്‍ദ്ധക ഉല്പന്നളും ഇലക്ട്രോണിക്സ് ഉപകരണങ്ങളും

മേല്പറഞ്ഞ പട്ടികകളില്‍നിന്നും ഏറെ വ്യത്യസ്തമായ വിലയാണ് ബ്യൂടി പ്രോഡക്റ്റ്സിനു.എങ്കിലും രണ്ടു വിപണികളും കടുത്ത മല്‍സരം നേരിടുന്നുണ്ട്.ഇപ്പ്രവശ്യത്തെ ക്രിസ്തുമസില്‍ നമുക്ക് ഡിജിറ്റല്‍ ലോകം വീടിലേക്ക് കൊണ്ട് വരാം.ഇലക്ട്രോനിക്സ് ഉല്പന്നങ്ങളുടെ വിലകുറവിലും ഓണ്‍ലൈന്‍ സൈറ്റുകള്‍ മുന്‍പില്‍ തന്നെയാണ്.

Product High street price Online price Online shop Online saving
Samsung 24″ LED TV T24A350 £239.99 £199.99 Amazon 16%
X Box 360 with two games & a controller £229 £199.99 (Special offer until 14.12.2011) Argos 13%
Fujifilm JX400 16m Pixels digital camera £79.99 £72 Pixmania.com 10%
Sony iPhone/iPod dock XDR-DS12iP £79.99 £67.46 Laskys 10%

ഇപ്രാവശ്യത്തെ ക്രിസ്തുമസ് ഓണ്‍ലൈന്‍ സൈറ്റുകള്‍ കൊണ്ട് പോകും എന്നായതോട് കൂടെ ഹൈ സ്ട്രീറ്റ് ആശങ്കയിലാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.