സ്വന്തം ലേഖകന്‍: ഇന്ത്യക്കാര്‍ക്ക് ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ നല്‍കുന്നത് നിര്‍ത്തിവക്കാന്‍ ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍.ഇന്ത്യയടക്കം 23 രാജ്യങ്ങളിലെ പൗരന്മാര്ക്ക് നല്കുന്ന ഇമിഗ്രന്റ്, നോണ്‍ ഇമിഗ്രന്റ് വിസ നിര്‍ത്തിവയ്ക്കണമെന്നാണ് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ചക് ഗ്രസ്സ്ലെ ഒബാമ സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.
അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുപോകാന്‍ ഈ രാജ്യങ്ങള്‍ നിസ്സഹകരിക്കുന്ന സാഹചര്യത്തിലാണ് ആവശ്യം ഉന്നയിച്ചതെന്നും സെനറ്റര്‍ ചക് ഗ്രസ്സ്ലെ പറയുന്നു.
കൊലപാതകികള്‍ അടക്കം അപകടകാരികളായ കുറ്റവാളികളാണ് ഓരോ ദിവസവും പുറത്തിറങ്ങുന്നത്. ഇവരെ തിരിച്ചുകൊണ്ടുപോകാന്‍ മാതൃരാജ്യങ്ങള്‍ സഹകരിക്കുന്നില്ലെന്നും സെനറ്റര്‍ ആരോപിച്ചു. ഹോംലാന്‍ഡ് സെക്യുരിറ്റി സെക്രട്ടറി ജെ ജോണ്‍സണിന് നല്കിയ കത്തിലാണ് ഗ്രസ്സ്ലെ ഇക്കാര്യം വ്യക്തമാക്കിയത്.
2015ലെ സാമ്പത്തിക വര്‍ഷം മാത്രം 2,166 പേരെയാണ് അമേരിക്ക പുറത്തുവിട്ടത്. മുന്‍വര്‍ഷങ്ങളില്‍ 6,100 പേര് പുറത്തിറങ്ങിയിട്ടുണ്ടെന്നും സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്മാന് കൂടിയായ സെനറ്റര്‍ പറഞ്ഞു. ക്രിമിനലുകളെ മടക്കികൊണ്ടുപോകുന്നതില് സഹകരിക്കാത്ത 23 രാജ്യങ്ങളില്‍ കൂബ, ചൈന, സൊമാലിയ, ഇന്ത്യ, ഘാന എന്നിവയാണ് മുന്നിലെന്നും ഗ്രസ്സ്ലെ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല