സ്വന്തം ലേഖകന്‍: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഒരു സംഘം ആക്രമികള്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ചു. ബൈബിള്‍ കണ്‍വഷന്‍ നടക്കുന്നതിനിടെ വെള്ളിയാഴ്ച രാത്രിയാണ് സംഘം പള്ളിയങ്കണത്തില്‍ അതിക്രമിച്ചു കയറിയത്.
ആക്രമണം നടക്കുന്ന സമയത്ത് ഇരുനൂറോളം ആദിവാസികളും കണ്‍വന്‍ഷനില്‍ പങ്കെടുക്കാനായി പള്ളിയിലെത്തിയിരുന്നു. സമീപത്തുള്ള മാന്‍ഡല ജില്ലയില്‍ നിന്നുള്ളവരായിരുന്നു ആദിവാസികള്‍.
പള്ളി അധികാരികളുമായി രൂക്ഷമായ വാക്കു തര്‍ക്കത്തിനു ശേഷം അക്രമികള്‍ പള്ളിയിലേക്ക് ഇടിച്ചുകയറി ചെടിച്ചട്ടികള്‍ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും കസേരകളും മറ്റും അടിച്ചു പൊട്ടിക്കുകയും ചെയ്യുകയായിരുന്നു.
എന്നാല്‍ സംഭവിച്ചത് പള്ളി ആക്രമണം ആയിരുന്നില്ലെന്നും ഹിന്ദു ധര്‍മ്മ സഭ പ്രവര്‍ത്തകനായ യോഗേഷ് അവകാശപ്പെട്ടു. ബൈബില്‍ കണ്‍വന്‍ഷന്‍ എന്ന പേരില്‍ മതംമാറ്റല്‍ ചടങ്ങാണ് നടക്കുന്നത് എന്നറിഞ്ഞ് അത് തടയാന്‍ എത്തിയതാണ് സംഘം. മതം മാറ്റാനല്ലെങ്കില്‍ ഇത്രയും ആദുവാസികളെ അവിടെ കൊണ്ടുവന്നത് എന്താനാണെന്നും യോഗേഷ് ആരാഞ്ഞു.
പള്ളി അധികാരികളുടെ പരാതിയെ തുടര്‍ന്ന് അജ്ഞാതരായ ആക്രമികളുടെ പേരില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതികളെ ഉടന്‍ പിടികൂടിയില്ലെങ്കില്‍ സഭയുടെ ഉടമസ്ഥതയിലുള്ള സ്‌കൂളുകളും കോളേജുകളും അടച്ചിട്ട് പ്രതിഷേധിക്കുമെന്ന് ജബല്‍പൂരിലെ ക്രിസ്ത്യന്‍ സമൂഹം അറിയിച്ചു.
ആദിവാസികളെ കൊണ്ടുവന്നത് മതം മാറ്റാനാണെന്ന ഹിന്ദു ധര്‍മ സേനയുടെ ആരോപണം പള്ളി അധികാരികള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങളെ കൊണ്ടുവന്നത് മതം മാറ്റാന്‍ തന്നെയാണെന്ന് സിറോറ ഗ്രാമത്തിലെ ആദിവാസിയായ സതീഷ് പറഞ്ഞു. ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല