1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 12, 2012

അടുത്തിടെ ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേയും പളളികളില്‍ നിന്ന് അതിപുരാതനമായ വിഗ്രഹങ്ങള്‍ മോഷ്ടിച്ചതിന് പിന്നില്‍ വന്‍ മാഫിയ സംഘമെന്ന് സൂചന. കലാമൂല്യമുളള അതിപുരാതന സാധനങ്ങള്‍ വിദേശത്തുളള സമ്പന്നരായ ആളുകള്‍ക്ക് വേണ്ടി കടത്തി നല്‍കുന്ന സംഘമാണ് പളളികളില്‍ നിന്ന് ഈ വിഗ്രഹം കാണാതായതിന് പിന്നിലെന്നാണ് സംശയം. രാജ്യത്തെ ചരിത്ര പ്രാധാന്യമുളള രണ്ട് പളളികളാണ് ഹെര്‍ഫോര്‍ഡ് ഷെയറിലേയും ഗ്ലൗസെസ്റ്റര്‍ഷെയറിലേതും. മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഈ പളളികളിലെ കല്ലില്‍ തീര്‍ത്ത ശില്പമാണ് മോഷ്ടാക്കള്‍ കടത്തിയിരിക്കുന്നത്. എണ്ണൂറ് വര്‍ഷം പഴക്കമുളളതാണ് ഇവയെന്ന് കരുതുന്നു.

13-ാം നൂറ്റാണ്ടിലെ ഒരു ബിഷപ്പിന്റെ വിഗ്രമാണ് മോഷ്ടാക്കള്‍ ഏറ്റവും അവസാനമായി കടത്തിയിരിക്കുന്നത്. പളളികള്‍ സാധാരണയായി പൂട്ടിയിടാറില്ലാത്തതാണ് മോഷ്ടാക്കള്‍ക്ക് സൗകര്യമായിരിക്കുന്നത്. മൂന്‍പ് മധ്യകാലഘട്ടത്തില്‍ നിര്‍മ്മിച്ചതെന്ന് കരുതുന്ന ഒരു കല്ലറയുടെ സ്ലാബും കല്ലില്‍ കൊത്തിയെടുത്ത ഒരു യോദ്ധാവിന്റെ രൂപവും മോഷ്ടാക്കള്‍ കടത്തിയിരുന്നു. 15 ഇഞ്ച് വലിപ്പമുളള ലോഹഫലകത്തില്‍ അടക്കം ചെയ്തിരുന്ന ശില്‍പ്പം ഇരുമ്പ് പാര ഉപയോഗിച്ച് കുത്തിതുറന്നാണ് മോഷ്ടിച്ചിരിക്കുന്നത്. ഇതില്‍ 13 -ാം നൂറ്റാണ്ടില്‍ നിര്‍മ്മിച്ചതെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 13-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹെര്‍ഫാര്‍ഡ് ബിഷപ്പ് ജോണ്‍ ഡൂ ബ്രട്ടണിന്റെ ഹൃദയം അടക്കം ചെയ്തത് രേഖപ്പെടുത്തിയിരുന്നതായിരുന്നു ഈ ശില്പം. ഹെര്‍ഫോര്‍ഡ്‌ഷെയറിലെ ഡോര്‍ ആബേ എന്ന സന്യാസിമഠത്തിലാണ് ഈ ശില്‍പ്പം സ്ഥാപിച്ചിരുന്നത്.

വിലമതിക്കാനാകാത്ത ശില്‍പ്പങ്ങള്‍ നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശത്തെ വിശ്വാസികള്‍ നിരാശയിലാണ്. മോഷണത്തിന് പിന്നില്‍ ഒരു വന്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വിശ്വാസികള്‍ ആരോപിച്ചു. മറ്റ് രാജ്യങ്ങളിലേക്ക് ഇത്തരം അമൂല്യവസ്തുക്കള്‍ കടത്തി നല്‍കുന്ന സംഘമാണ് ഇതിന് പിന്നിലെന്നാണ് പളളി അധികൃതരുടെ വാദം. മോഷ്ടിച്ച വസ്തുക്കളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് പല രാജ്യങ്ങളിലും പല നിയമങ്ങളാണ് നിലനില്‍ക്കുന്നത്. ബ്രി്ട്ടനിലെ നിയമം അനുസരിച്ച് മോഷ്ടിച്ച വസ്തുക്കള്‍ കണ്ടെത്തിയാല്‍ അത് ഉടമയ്ക്ക് തന്നെ തിരികെ നല്‍കുന്നതാണ്. എന്നാല്‍ ചില രാജ്യങ്ങളില്‍ അത് വാങ്ങിയ ആള്‍്ക്ക് തന്നെയാകും അതിന്റെ ഉടമസ്ഥാവകാശം.

പളളിയിലെ അമൂല്യങ്ങളായ ശില്‍പ്പങ്ങള്‍ കാണാനില്ലെന്ന് കണ്ടെത്തിയപ്പോഴേക്കും അവ വിദേശത്ത് എത്തിയിട്ടുണ്ടാകണമെനന് ചര്‍ച്ച് മോണമെന്റ്‌സ് സൊസൈറ്റിയുടെ പ്രസിഡന്റ് സാലി ബാദ്ഹാം പറഞ്ഞു. എല്ലാം കൂടി ഒറ്റ തവണയായി കവരാതെ പല തവണയായിട്ടാണ് കവര്‍ന്നിരിക്കുന്നതെന്നും മോഷ്ടാക്കള്‍ക്ക് എന്തൊക്കെയാണ് കവരേണ്ടത് എന്നത് സംബന്ധിച്ച് മൂന്‍കൂട്ടി ധാരണയുണ്ടായിരുന്നതായും സാലി ചൂണ്ടിക്കാട്ടി. മോഷ്ടിച്ച സാധനങ്ങള്‍ക്ക് വിപണിയില്‍ ആയിരക്കണക്കിന് പൗണ്ട് വില വരും. എന്നാല്‍ അവയുടെ ചരിത്രപരമായ പ്രാധാന്യം കൂടി കണക്കിലെടുക്കുമ്പോള്‍ വില അതിലും ഉയരാനാണ് സാധ്യത. രാജ്യത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണ് ഈ ശില്‍പ്പങ്ങളെന്നും അവ ഭാവി തലമുറയ്ക്കായി കാത്ത് വെയ്‌ക്കേണ്ടതുണ്ടെന്നും സാലി ചൂണ്ടിക്കാട്ടി.

പളളി ഗ്രേഡ് 1 ലിസ്റ്റില്‍ പെടുത്തിയിരുന്ന സാധനങ്ങളാണ് മോഷ്ടാക്കള്‍ കവര്‍ന്നിരിക്കുന്നതെന്ന് ഡോര്‍ ആബേയിലെ വാര്‍ഡന്‍ ഹാസെല്‍ പ്രൗസ് പറഞ്ഞു. അവയ്ക്ക് കൃത്യമായൊരു വില നിര്‍ണ്ണയിക്കാനാകില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലെഡ്‌ബെറിയിലെ കാസ്റ്റില്‍ ഫ്രോമിലുളള സെന്റ് മിഖായേല്‍സ് പളളിയില്‍ നിന്നാണ് എണ്ണൂറ് വര്‍ഷം പഴക്കമുളള മധ്യകാലഘട്ടത്തിലെ ഒരു യോദ്ധാവിന്റെ ശില്‍പ്പം കവര്‍ന്നത്. ചെറിയ പെണ്‍കുട്ടി ക്ലോക്ക് പിടിച്ച് നില്‍ക്കുന്ന ചിത്രം കൊത്തിയെടുത്ത ഒരു ശവക്കല്ലറയുടെ മൂടിയും മോഷ്ടാക്കള്‍ കവര്‍ന്നിട്ടുണ്ട്. ഫോറസ്റ്റ് ഓഫ് ഡീനിലെ ന്യൂലാന്‍ഡില്‍ സര്‍ റോജര്‍ ഡീ വാക്കറിംഗ് സ്ഥാപിച്ച പളളിയിലെ അദ്ദേഹത്തിന്റെ തന്നെ ശവക്കല്ലറയുടെ മൂടിയാണ് കവര്‍ന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.