കത്തോലിക്കാ സഭയ്ക്ക് പിറകെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടും സ്വവര്‍ഗ വിവാഹത്തിനെതിരെ രംഗത്ത് വന്നു.സ്വവര്‍ഗ വിവാഹം നിയമമാക്കിയാല്‍ സര്‍ക്കാര്‍ വിവാഹങ്ങള്‍ പള്ളിയില്‍ വച്ച് നടത്തുന്നത് നിര്‍ത്തുമെന്നാണ് സഭാധികാരികള്‍ വ്യക്തമാക്കിയിരിക്കുന്നത്.ആന്ഗ്ലിക്കാന്‍ സഭയുടെ നിയമപ്രകാരം വിവാഹമെന്നാല്‍ പുരുഷനും സ്ത്രീയും തമ്മിലാണ് നടക്കേണ്ടത്.എന്നാല്‍ പുതിയ സ്വവര്‍ഗ വിവാഹ നിയമം നടപ്പിലായാല്‍ അത് സഭാ നിയമത്തിനെതിരെയാകുമെന്നതിനാല്‍ പള്ളിയില്‍ വച്ച് നടത്താന്‍ സാധിക്കുകയില്ല.നിലവിലുള്ള നിയമപ്രകാരം സര്‍ക്കാരിനു വേണ്ടി വിവാഹങ്ങള്‍ നടത്തിക്കൊടുക്കുന്നത് ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് പള്ളികള്‍ ആണ് .
ഗെ വിഭാഗം ആളുകളെ അംഗീകരിക്കുന്ന ആന്ഗ്ലിക്കാന്‍ സഭയുടെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു പ്രതികരണം ഉണ്ടായത് ഏവരെയും അമ്പരിപ്പിച്ചിരിക്കുകയാണ്.ഇത്രയും നാള് കത്തോലിക്കാ സഭയാണ് സ്വവര്‍ഗ വിവാഹത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്ക് മുന്‍കൈ എടുത്തിരുന്നത്.ഇപ്പോള്‍ ആന്ഗ്ലിക്കാന്‍ സഭയും നിലപാട് കര്‍ക്കാശം ആക്കിയതോടെ സ്വവര്‍ഗ വിവാഹ ബില്ലിന്റെ കാര്യം പരുങ്ങലിലായി.
പുതിയ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന കണ്സല്ട്ടെഷന് നാളെ അവസാനിക്കാനിരിക്കെയാണ് ആന്ഗ്ലിക്കാന്‍ ചര്‍ച്ചിന്റെ ഭാഗത്ത് നിന്നും ഇപ്രകാരം ഒരു പ്രതികരണം ഉണ്ടായിരിക്കുന്നത്.ഇതോടെ ബില്ലിന് മുന്‍കൈയെടുത്ത പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.നിലവില്‍ പാര്‍ട്ടിയിലെ ചില പ്രമുഖ നേതാക്കളും എം പി മാരും ബില്ലിന് എതിരാണ്.നിവൃത്തിയില്ലാതെ ബില്ലിന് വോട്ടു ചെയ്യുമ്പോള്‍ മനസാക്ഷി വോട്ടു ചെയ്യാന്‍ കാമറൂണ്‍ അടുത്ത ദിവസം പറഞ്ഞിരുന്നു.സ്വന്തം പാര്‍ട്ടിയില്‍ എതിര്‍പ്പ് ഉണ്ടെങ്കിലും സഖ്യ കക്ഷിയായ ലിബറല്‍ ഡെമോക്രാറ്റുകള്‍ സ്വവര്‍ഗ വിവാഹത്തിന് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല